Updated on: 4 December, 2020 11:18 PM IST
ഇനിമുതല്‍ കൃഷി ഇന്‍ഷുര്‍ ചെയ്യാനും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാനും കര്‍ഷകരുടെയും സ്ഥലത്തിന്റെയും ഫോട്ടോയും കൃഷിയുടെ വിഡിയോ ദൃശ്യവും നല്‍കണം. അര്‍ഹതയില്ലാത്തവര്‍ക്കും ആനുകൂല്യം ലഭിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് കൃഷി വകുപ്പിൻ്റെ  പുതിയ തീരുമാനം.. അപേക്ഷിക്കുമ്പോൾ കർഷകൻ്റെയും,നാശനഷ്ടത്തിന്റെയും ഫോട്ടോ നല്‍കണം. നിര്‍ബന്ധമായും സ്ഥലത്തിൻ്റെ  വിഡിയോ ദൃശ്യവും നൽകണം.ഫോട്ടോകളിലും വിഡിയോ ദൃശ്യത്തിലും തീയതി വ്യക്തമാക്കിയിരിക്കണം.4 ലക്ഷം രൂപ വരെയുളള ആനുകൂല്യം ജില്ലാ അധികൃതര്‍ക്ക് അനുവദിക്കാം. 10 ലക്ഷം രൂപവരെ നല്‍കാന്‍ കൃഷി ഡയറക്ടര്‍ക്കാണ് അധികാരം.നെല്ല്, തെങ്ങ്, അടയ്ക്ക, റബര്‍, കശുമാവ്, കപ്പ, വാഴ, പൈനാപ്പിള്‍, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞള്‍, തേയില, കാപ്പി, കൊക്കോ, എള്ള്, നിലക്കടല, പച്ചക്കറി, ഗ്രാമ്ബു, വെറ്റില, പയറുവര്‍ഗങ്ങള്‍, കിഴങ്ങുകള്‍, കരിമ്പ്,പുകയില, മാവ്, ജാതി ധാന്യക്കൃഷി എന്നിവയ്ക്കാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം.പാട്ടക്കൃഷി
ക്കാര്‍ക്കും ബാധകം. നെല്‍ക്കൃഷി കീടബാധയില്‍ നശിച്ചാലും തുക അനുവദിക്കും.
കര്‍ഷകന്‍ വിള ഇന്‍ഷുറന്‍സിന് അപേക്ഷ നല്‍കേണ്ടത് കൃഷി ഭവനുകളിലാണ്. തുടര്‍ന്ന് കൃഷി അസിസ്റ്റന്റുമാര്‍ സ്ഥലം സന്ദര്‍ശിച്ചു വിളയുടെ എണ്ണം, അല്ലെങ്കില്‍ സ്ഥലത്തിന്റെ അളവു തിട്ടപ്പെടുത്തി കൃഷി ഓഫിസര്‍ക്കു റിപ്പോര്‍ട്ട് നല്‍കും. പ്രീമിയം തുക കൃഷി ഓഫിസിൽ നല്‍കണം. ഓഫിസറുടെ നിര്‍ദശാനുസരണം  ഡപ്യൂട്ടി ഡയറക്ടറാണ് അന്തിമനടപടി സ്വീകരിക്കുക.അപേക്ഷ സ്വീകരിച്ച്‌ ഏഴ്  ദിവസത്തിനുശേഷം ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വരും. പുതിയ തീരുമാനമനുസരിച്ചു പോളിസി അപേക്ഷയ്‌ക്കൊപ്പം കര്‍ഷകെൻ്റെയും, ഇന്‍ഷുര്‍ ചെയ്യുന്ന വിളയുടെയും ഫോട്ടോ വേണം.
English Summary: photo and video made mandatory for crop insurance
Published on: 13 July 2019, 03:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now