Updated on: 5 March, 2025 5:14 PM IST
കാർഷിക വാർത്തകൾ

1. പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന സംയോജിത ആധുനിക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പൊന്നാനി, താനൂർ മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഘടകപദ്ധതികൾ നടപ്പിലാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താനൂർ മത്സ്യഭവൻ പരിധിയിലെ ചീരാൻകടപ്പുറം, ഒസ്സാൻകടപ്പുറം, എളാരൻകടപ്പുറം മത്സ്യഗ്രാമങ്ങളിലെ സ്ഥിര താമസക്കാരായവർക്കും പൊന്നാനി മത്സ്യഭവൻ പരിധിയിലെ തെക്കേകടവ്, മരക്കടവ്, മീൻതെരുവ്, മുക്കാടി മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരായവർക്കും മുൻഗണനയുണ്ട്. അഞ്ച് മുതൽ 10 വരെ അംഗങ്ങൾ അടങ്ങിയ പുരുഷ-വനിത മത്സ്യത്തൊഴിലാളി സ്വയം സഹായ/സാഫ് ഗ്രൂപ്പുകളിൽ നിന്നുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ താനൂർ, പൊന്നാനി മത്സ്യഭവൻ ഓഫീസുകളിൽ മാർച്ച് പത്തിന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0494 2669105, 8891685674 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

2. കൈതച്ചക്ക ഇലകളും ഇനിമുതൽ പോഷകസമൃദ്ധമായ കാലിത്തീറ്റ. എറണാകുളം കൃഷിവിജ്ഞാന കേന്ദ്രമാണ് കൈതച്ചക്കയുടെ ഇല കൊണ്ട് കന്നുകാലികള്‍ക്ക് പോഷകസമൃദ്ധമായ കാലിത്തീറ്റ തയ്യാറാക്കിയത്. ഈ കാലിത്തീറ്റയിലൂടെ പാലുത്പാദനത്തിൽ ഒന്നര ലിറ്റര്‍ വരെയും പാലിന്റെ കൊഴുപ്പിൽ അര ശതമാനം വരെയും വര്‍ദ്ധനവ് ഉണ്ടാകുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എറണാകുളം കെ.വി.കെ.യിലെ മൃഗസംരക്ഷണ വിദഗ്ധ ഡോ. സ്മിത ശിവദാസന്‍, കെ.വി.കെ. മേധാവി ഡോ. ഷിനോജ് സുബ്രഹ്‌മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് കൈതയില കാലിത്തീറ്റ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ കാര്‍ഷികോത്പന്നങ്ങളും കന്നുകാലിത്തീറ്റയില്‍ എങ്ങനെ ഉള്‍പ്പെടുത്താം എന്ന പരീക്ഷണവും ഇവിടെ പുരോഗമിച്ചു വരുന്നു.

3. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. അടുത്ത 4 ദിവസത്തേക്ക് ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. ചില പ്രദേശങ്ങളിൽ ഭാഗിക മേഘാവൃതമായ അന്തരീക്ഷമാകുമെന്നും റിപ്പോർട്ടുകൾ. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ന് തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെ ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

English Summary: Pinapple leaves can also use as a nutritious fodder... more agriculture news
Published on: 05 March 2025, 05:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now