Updated on: 9 January, 2021 12:33 PM IST
Mannuthy Brand

കേരള കാർഷിക സർവ്വകലാശാല ജനപ്രിയമാക്കിയ മണ്ണുത്തി ബ്രാൻഡ് ആഗോള പ്രശസ്തമാക്കാൻ പദ്ധതി. കൃത്യമായ നിരീക്ഷണവും പരിശീലനം നടത്തി എല്ലാ നഴ്സറികളിലും ഏകോപിപ്പിക്കാൻ ആണ് പദ്ധതിയെന്ന് കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ പറഞ്ഞു.

Mannuthi brand popularized by Kerala Agricultural University Agriculture Minister Shri VS Sunilkumar said the plan was to coordinate all the nurseries with proper monitoring and training. Mannuthi is set to become a brand of quality seeds and seedlings. The Department of Agriculture is also trying to make the brand more popular by ensuring the quality of the products by partnering with private nurseries in the Mannuthi region. For this, the experts of the university were appointed to conduct a study and submit a comprehensive report. Minister VS Sunilkumar gave the instruction.

മണ്ണുത്തി ഗുണമേന്മയുള്ള വിത്തുകളുടെയും തൈകളുടെയും ബ്രാൻഡ് ആക്കാനാണ് ഒരുങ്ങുന്നത്. മണ്ണുത്തി മേഖലയിലെ സ്വകാര്യ നഴ്സറികളിലും പങ്കാളികളാക്കി ഉൽപന്നങ്ങൾക്ക് ഗുണമേന്മ ഉറപ്പാക്കി ബ്രാൻഡ് കൂടുതൽ പ്രശസ്തമാക്കാൻ ആണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്.

ഇതിനായി പഠനം നടത്തി സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാലയിലെ വിദഗ്ധരെ നിയോഗിച്ചു. മന്ത്രി വി.എസ് സുനിൽകുമാർ ആണ് നിർദേശം നൽകിയത്. മണ്ണുത്തിയിലെ തൈ വിത്ത് വില്പനകേന്ദ്രം ഉള്ള സർവകലാശാലയുടെ പരിസരങ്ങളിലാണ് ഇതേ പേരിൽ നഴ്സറികൾ വളർന്നുവരുന്നത്.

1800 നഴ്സറികൾ ഇവിടങ്ങളിൽ ഉണ്ട്. ഇവിടങ്ങളിൽ വിദേശത്തുനിന്ന് കയറ്റുമതിയും ഇറക്കുമതി നടക്കുന്നു. അഞ്ചുരൂപ മുതൽ അഞ്ച് ലക്ഷത്തിന് വരെ ചെടികൾ ഇവിടെ വിൽപ്പനക്ക് ഒരുക്കിയിട്ടുണ്ട്. ഇക്കാരണം കൊണ്ടു തന്നെ ഈ മേഖലയിലെ വളർച്ച അവസരമാക്കി ഗ്രീൻവാലി മണ്ണുത്തി ബ്രാൻഡ് വളർത്തിയെടുക്കാം എന്ന് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി നിർദ്ദേശിച്ചിരുന്നു.

കൃഷിമന്ത്രി ശ്രീ വി എസ് സുനിൽ കുമാർ, എം.പി ടി.എൻ പ്രതാപൻ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയെത്തുടർന്നാണ് ഇതിൻറെ സാധ്യതാ പഠനത്തിന് വിദഗ്ധ സംഘത്തെ നിയമിച്ചത്.

English Summary: Plan to coordinate in private nurseries in Mannuthy region
Published on: 09 January 2021, 09:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now