ചുരുങ്ങിയ സമയം കൊണ്ട് മികച്ച ആദായം ലഭ്യമാക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ അനവധിയാണ്. അതിൽ പ്രധാനപ്പെട്ടവയാണ് താഴെ പരാമർശിക്കുന്നത്.
1. റെക്കറിംഗ് ഡിപ്പോസിറ്റ്
10 വയസ്സ് പൂർത്തിയായ കുട്ടികൾക്കും തുടങ്ങാവുന്ന ഒരു നിക്ഷേപ പദ്ധതിയാണിത്. സ്വന്തം പേരിലും, കുട്ടികളുടെ രക്ഷിതാവിന്റെ പേരിലും അക്കൗണ്ട് തുറക്കാവുന്നതാണ്. നൂറു രൂപയും അതിന്മേൽ 10 രൂപയുടെ ഗുണിതങ്ങളായ തുകയും പ്രതിമാസം നിക്ഷേപമായി അഞ്ചുവർഷത്തേക്ക് ഇതിൽ നിക്ഷേപിക്കാവുന്നതാണ്.
2.മാസവരുമാന പദ്ധതി
അഞ്ചുവർഷമാണ് ഈ നിക്ഷേപ പദ്ധതിയുടെ കാലാവധി. ഈ പദ്ധതിയെക്കുറിച്ച് പറയുമ്പോൾ ഈ നിക്ഷേപ പദ്ധതിയുടെ പലിശ പ്രതിമാസം ലഭിക്കുന്നുവെന്നതാണ് ഏറെ പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടത്. ഒരു വർഷത്തിനുശേഷം രണ്ടുശതമാനം കിഴവോടെയും മൂന്നുവർഷത്തിനുശേഷം 19%
കിഴിവോടെയും നിക്ഷേപ തുക പിൻവലിക്കാം.
There are numerous post office investment schemes that offer excellent returns in a short period of time.
3.പബ്ലിക് പ്രൊവിഡൻറ് ഫണ്ട്
ഒരു വ്യക്തിക്ക് അയാളുടെ പേരിലും, മൈനറുടെ പേരിലും അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും ഏറ്റവും കൂടിയ നിക്ഷേപം 150000 രൂപയുമാണ്. നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കുന്നു. അഞ്ചു വർഷമാണ് കാലാവധി.
4.സുകന്യ സമൃദ്ധി യോജന അക്കൗണ്ട്
പത്തു വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമാണ് നിലവിൽ ഈ പദ്ധതിയുടെ ഭാഗമാകുവാൻ സാധിക്കൂ. കുറഞ്ഞ നിക്ഷേപത്തുക 250 രൂപയും, ഒരു സാമ്പത്തിക വർഷം പരമാവധി 150000 രൂപയുമാണ്. നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കുന്നു. നിക്ഷേപ കാലാവധി 21 വർഷമാണ്.
5.കിസാൻ വികാസ് പത്ര
നിക്ഷേപ കാലാവധി കഴിയുമ്പോൾ തുക ഇരട്ടിക്കുന്നുവെന്നതാണ് കിസാൻ വികാസ് പത്ര എന്ന പദ്ധതിയുടെ പ്രത്യേകത. രണ്ടര വർഷത്തിനുശേഷം എപ്പോൾ വേണമെങ്കിലും നിക്ഷേപം ആനുപാതികമായ പലിശയോടെ പിൻവലിക്കുകയും ചെയ്യാം.
6.സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
കുറഞ്ഞ വരുമാനമുള്ള വ്യക്തികൾക്ക് അനുയോജ്യമായ പദ്ധതിയാണിത്. 500 രൂപയാണ് അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ വരുന്നത്. 10,000 രൂപവരെയുള്ള പലിശ ആദായനികുതി നിയമമനുസരിച്ച് ഇളവും ലഭിക്കുന്നതാണ്.