പതിച്ചുകിട്ടിയ ഭൂമിയിലെ മരം മുറിക്കുവാൻ പ്രത്യേക അനുമതി ഒന്നും തേടി പോകേണ്ട കാര്യമില്ല ഇനി കർഷകർക്ക്. ഭൂമി കർഷകൻറെ പേരിൽ പതിച്ചു കിട്ടിയാൽ അവർ നട്ട മരങ്ങളോ തനിയെ മുളച്ചു വന്നതുമായ മരങ്ങളോ മുറിക്കുവാൻ കർഷകന് മാത്രമാണ് അവകാശം. ഇതിന് തടസ്സപ്പെടുത്തുന്നത് രീതിയിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായാൽ കർശന നടപടികൾ കൈക്കൊള്ളുന്നതാണ്.
1964ലെ ഭൂപതിവ് ഉത്തരവുപ്രകാരം സർക്കാർ വക പതിച്ചു കിട്ടിയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് ആണ് അനുമതി നൽകിയത്. പിന്നീട് 1986 ലെ വൃക്ഷ സംരക്ഷണ നിയമ പ്രകാരം പതിച്ചു കിട്ടിയ ഭൂമിയിലെ മരങ്ങൾ മുറിക്കണം എന്നുണ്ടെങ്കിൽ ഉദ്യോഗസ്ഥരുടെ അനുമതി കിട്ടാൻ കാത്തുനിൽക്കേണ്ട അവസ്ഥയായി. എന്നാൽ പുതിയ റവന്യൂ വകുപ്പിൻറെ ഉത്തരവ് പ്രകാരം പതിച്ചു കിട്ടിയ ഭൂമിയിൽ കർഷകർ നട്ടത്തും തനിയെ മുളച്ചതുമായ മരങ്ങൾ മുറിക്കാനുള്ള പൂർണ്ണ അവകാശം കർഷകനു മാത്രമാണുള്ളതെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഉൽപാദന മേഖലയെ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ പദ്ധതി
അതിജീവനത്തിന്റെ കാലത്ത് ഏറെ ശ്രദ്ധ പുലർത്തേണ്ട രോഗമാണ് 'ന്യൂമോണിയ'