Updated on: 25 July, 2024 3:44 PM IST
PM ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകള്‍ കൂടി അനുവദിക്കും; കേന്ദ്രവിഹിതമായി 2.2 ലക്ഷം കോടി രൂപ

1. പി എം ആവാസ് യോജന പദ്ധതിയിലൂടെ മൂന്ന് കോടി വീടുകള്‍ അനുവദിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്ര വിഹിതമായ 2.2 ലക്ഷം കോടി രൂപ ഉൾപ്പെടെ 10 ലക്ഷം കോടി രൂപയാണ് ഭവന നിർമാണ പദ്ധതിക്കായി ബജറ്റിൽ പ്രഖ്യാപിച്ചത്. 10 ലക്ഷം കോടി രൂപ മുതല്‍മുടക്കില്‍ ഒരു കോടി നഗര ദരിദ്ര കുടുംബങ്ങളുടെയും ഇടത്തരക്കാരുടെയും ഭവന ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. 3 കോടി വീടുകള്‍ കൂടി ലഭ്യമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി ആവാസ് യോജനയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ: പി.എം ആവാസ് യോജന: അപേക്ഷകൾ അയക്കേണ്ട വിധം 

2. മാലിന്യസംസ്‌കരണ രംഗത്തെ അക്കാദമിക, ഗവേഷണ, സാങ്കേതിക മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സംസ്ഥാന ശുചിത്വ മിഷനുമായി ധാരണയിലേർപ്പെട്ട് കേന്ദ്രസർക്കാർ ഗവേഷണ സ്ഥാപനമായ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച്-നാഷണൽ ഇൻസ്‌ററിററൂട്ട് ഫോർ ഇൻറർ ഡിസിപ്‌ളിനറി സയൻസ് അൻഡ് ടെക്‌നോളജി (CSIR-NIIST). ദേശീയ-അന്തർദേശീയ തലത്തിൽ എൻവയോൺമെന്റ് എൻജിനീയറിംഗ്, കാർഷിക മാലിന്യസംസ്‌കരണവും പുനരുപയോഗവും, ജൈവഇന്ധന നിർമ്മാണം, ജല ശുചിത്വം തുടങ്ങി ക്യാൻസർ ഗവേഷണം വരെയുള്ള വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ള നിസ്റ്റ്, ശുചിത്വ മിഷനിലൂടെ വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉൾപ്പെടെ മാലിന്യസംസ്‌കരണത്തിൽ ഗവേഷണ സഹായങ്ങൾ, പദ്ധതി ആവിഷ്‌ക്കരണം, പരിശീലനം മുതലായവയിൽ സഹായം നൽകും. തിരുവനന്തപുരത്ത് ശുചിത്വ മിഷൻ സംഘടിപ്പിച്ച സാനിട്ടേഷൻ കോൺക്ലേവ്വ് 2024ൽ വച്ചാണ് ഇരു സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പ് വച്ചത്.

3. സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതല്‍ വടക്കൻ കേരളം വരെ നിലനില്‍ക്കുന്ന ന്യൂനമർദ പാത്തിയും സജീവമായി തുടരുന്ന മണ്‍സൂണ്‍ പാത്തിയുമാണ് മഴയ്ക്കുള്ള കാരണം. ആയതിനാൽ വടക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ മഴ കനക്കാൻ കൂടുതൽ സാധ്യത. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് അടക്കമുള്ള ചില ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ് തീരങ്ങളില്‍ ഉയർന്ന തിരമാലയ്ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ ഈ പ്രദേശത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

English Summary: PM Awas Yojana: 3 crore more houses to be sanctioned, rains likely to intensify again.. Agriculture News
Published on: 25 July 2024, 02:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now