Updated on: 15 November, 2021 4:41 PM IST
PM Kisan: Farmers will get Rs 4,000 instead of Rs 2,000

രാജ്യത്തെ കർഷകർക്ക് ഉപകാരപ്രദമായ നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പ്രയോജനപ്രദമായ പദ്ധതിയാണ് കർഷകർക്കുള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. ഇന്ത്യയിൽ ലക്ഷക്കണക്കിന് കർഷകർ ഉണ്ട്, അവർക്ക് സ്വയം രജിസ്റ്റർ ചെയ്‌ത്‌, പ്രധാനമന്ത്രി സമ്മാൻ നിധി യോജനയുടെ 10-ാം ഗഡു സ്വീകരിക്കുവാൻ കഴിയും.

ഈ തുക പുതുവർഷത്തിന് മുമ്പ്, അതായത് 2022 ജനുവരി 1-ന് കർഷകർക്ക് വിതരണം ചെയ്യുമെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളുണ്ട്. കർഷകർക്ക് 2021 ഡിസംബർ 15-ന് തുക ലഭിക്കാൻ പോകുകയാണ് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് ലഭിക്കുന്നത് 2,000 രൂപ വീതം 3 ഗഡുക്കളായിട്ടാണ് ഇത് നൽകുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആദ്യ ഗഡു ഏപ്രിൽ-ജൂലൈയ്‌ക്കിടയിലാണ് നൽകിയതെങ്കിൽ, 2nd & 3rd ഗഡുക്കൾ ഓഗസ്റ്റ്-നവംബർ, ഡിസംബർ-മാർച്ച് എന്നിവയ്ക്കിടയിലാണ് നൽകുന്നത്.

അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ഒരു കർഷകനാണെങ്കിൽ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ കീഴിൽ ലഭിക്കുന്ന പണം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ, ഗുണഭോക്താക്കളുടെ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ ഇല്ലയോ എന്ന് ഇവിടെ പരിശോധിക്കണം, അതിന് നിങ്ങൾക്ക് ഇങ്ങനെ പരിശോധിക്കാവുന്നതാണ്.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ നിങ്ങളുടെ പേര് എങ്ങനെ പരിശോധിക്കാം

ഘട്ടം 1: ഒന്നാമതായി, നിങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം: https://pmkisan.gov.in/

ഘട്ടം 2: ഹോം പേജിന്റെ വലതുവശത്തുള്ള ഫാർമേഴ്സ് കോർണർ ടാബിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ഇപ്പോൾ ബെനിഫിഷ്യറി സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: നിങ്ങളുടെ സംസ്ഥാനം, ജില്ല/ഉപ ജില്ല, ബ്ലോക്ക് & വില്ലേജ് എന്നിവ തിരഞ്ഞെടുക്കുക.

ഘട്ടം 5: ഗെറ്റ് റിപ്പോർട്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 6: കൂടാതെ, ഇപ്പോൾ നിങ്ങൾക്ക് PM കിസാൻ സമ്മാൻ നിധി യോജന ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളുടെ പേര് പരിശോധിക്കാം, അത് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും, നിങ്ങൾക്ക് ആനുകൂല്യം ലഭിക്കുമോ ഇല്ലയോ എന്ന് നിങ്ങൾക്ക് സ്ഥിരീകരിക്കാം.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്‌ക്കായി മൊബൈൽ ആപ്പ് വഴി നിങ്ങളുടെ പേര് എങ്ങനെ പരിശോധിക്കാമെന്ന് അറിയുക

കർഷകർക്ക് ഗുണഭോക്തൃ പട്ടികയിൽ പേരുണ്ടോയെന്ന് മൊബൈൽ ആപ്പ് വഴിയും പരിശോധിക്കാം.

ഇതിനായി അവർ ആദ്യം പിഎം കിസാൻ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം.

കൂടാതെ, അവർ ആപ്പ് ഡൗൺലോഡ് ചെയ്‌ത് സൈൻ ഇൻ ചെയ്‌തുകഴിഞ്ഞാൽ, ഗുണഭോക്തൃ പട്ടിക ഉൾപ്പെടെയുള്ള എല്ലാ വിശദാംശങ്ങളിലേക്കും അവർക്ക് ആക്‌സസ് ഉണ്ടായിരിക്കും.

English Summary: PM Kisan: Farmers will get Rs 4,000 instead of Rs 2,000, check the list of beneficiaries
Published on: 15 November 2021, 04:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now