Updated on: 28 January, 2023 5:15 PM IST

1. പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത. 6000 രൂപയായിരുന്ന ഗഡു 8000 ആയി വർധിപ്പിക്കുമെന്നാണ് സൂചന. പദ്ധതി പ്രകാരം പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. എന്നാൽ തുക വർധിപ്പിക്കുന്നതോടെ 2000 രൂപ വീതം നാല് ഗഡുക്കളായി കർഷകർക്ക് വിതരണം ചെയ്യും. നിലവിൽ 4 മാസത്തിലൊരിക്കലാണ് തുക കർഷകർക്ക് ലഭിക്കുന്നത്. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. ഈ വർഷം മാർച്ചിൽ 13-ാം ഗഡു ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷം ഒക്ടോബർ 17നാണ് 12-ാം ഗഡു വിതരണം ചെയ്തത്.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ മഴ ശക്തമാകും; ഇടിമിന്നൽ സാധ്യത...കൂടുതൽ വാർത്തകൾ

2. കാട്ടുപന്നിശല്യം തടയാൻ സോളാർ ഫെൻസ് സ്ഥാപിക്കുന്നതിന് സർക്കാർ ധനസഹായം നൽകുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകരെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് വികസിപ്പിക്കുമെന്നും കാർഷിക കർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി മുതൽ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

3. കാലിച്ചന്തയിലെ മാലിന്യത്തിൽനിന്നും പാചകവാതകം നിർമിക്കുകയാണ് വാണിയംകുളം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ ജനകീയ ഹോട്ടലിൽ ഉപയോഗിക്കുന്നത് ഇവിടെ നിർമ്മിക്കുന്ന പാചക ഇന്ധനമാണ്. പഞ്ചായത്തിന്റെ ബയോഗ്യാസ് പ്ലാന്റും ജൈവവള നിർമ്മാണ യൂണിറ്റും തദ്ദേശമന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഹോട്ടൽ വേസ്റ്റ് അടക്കമുള്ള ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്ന പദ്ധതിയും ഇവിടെ ആരംഭിച്ചിട്ടുണ്ട്.

4. നെൽകൃഷിയ്ക്കായി ഏറ്റവും കൂടുതൽ ധനസഹായം നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കാർഷിക പ്രദർശനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നെൽകൃഷി നഷ്ടമല്ല, മറിച്ച് ലാഭകരം തന്നെയാണെന്നും കാർഷികരംഗത്ത് വലിയ പുരോഗതി കൈവരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

5. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷ ടീച്ചർ വിതരണം ഉദ്ഘാടനം ചെയ്തു. ഹൈബ്രിഡ് ഇനങ്ങളായ ശിവം തക്കാളി, മാഹിക്കോ മത്തൻ, സിറ മുളക് തുടങ്ങിയ തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്.

6. 2021-22ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഹരിത വ്യക്തിയായി ആലപ്പുഴ സ്വദേശി കെ.ജി രമേഷ് പുതിയ വിള തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംരക്ഷക കർഷകൻ വിഭാഗത്തിൽ വയനാട് സ്വദേശി എ. ബാലകൃഷ്ണനും, മലപ്പുറം സ്വദേശി സൈഫുള്ളയും ഒന്നാം സ്ഥാനം നേടി. മികച്ച സംരക്ഷക കർഷക വിഭാഗത്തിൽ കോഴിക്കോട് സ്വദേശി ആർ ഇന്ദിരയും, തൃശൂർ സ്വദേശി ഇന്ദിര ലോറൻസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫെബ്രുവരി 19, 20 തീയതികളിൽ കോഴിക്കോട്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന സംസ്ഥാന ജൈവവൈവിധ്യ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

7. കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷൻ എന്ന പേരിൽ വലിയ പ്രവർത്തന പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഭക്ഷ്യ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനോ ലൈസൻസോ ഉണ്ടായിരിക്കണം, ജീവനക്കാർക്ക് ഹൈൽത്ത് കാർഡും പരിശീലനവും ഉറപ്പാക്കണം, ഹൈജീൻ റേറ്റിംഗ്, മൈബൈൽ ആപ്പ്, ശക്തമായ അവബോധം എന്നിവയിലൂടെ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

8. പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിച്ച് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്. അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി പദ്ധതി പ്രകാരം പതിനൊന്നാം വാർഡിലെ 20 ഏക്കർ നെൽകൃഷിയിലാണ് നൂതനകൃഷി രീതി പരീക്ഷിച്ചത്. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ കെ.എ.യു മൾട്ടിന്യൂട്രിയൻസ് എന്ന സൂക്ഷ്മ മൂലകമാണ് പാടത്ത് തളിച്ചത്.

9. കോട്ടയം ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റയും പാൽവില ഇൻസെന്റീവും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിലെ 208 ക്ഷീര കർഷകർക്ക് കഴിഞ്ഞ ഏപ്രിൽ, മെയ്, ജൂൺ മാസത്തെ പാൽവില ഇൻസെന്റീവാണ് നൽകിയത്.

10. പാലക്കാട് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ടെറസ് ഫാമിങ് പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. 112 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

11. തരിശ് ഭൂമിയിൽ നെൽകൃഷിയ്ക്ക് തുടക്കം കുറിച്ച് കോഴിക്കോട് ജില്ലയിലെ മേപ്പയൂർ കാർഷിക കർമ്മസേന. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ ഞാറ് നട്ട് കൃഷി ഉദ്ഘാടനം ചെയ്തു.കൃഷി വകുപ്പിന്റെ കതിരണി പദ്ധതിയുടെ ഭാ​ഗമായി കൃഷിഭവൻ്റെ നേതൃത്വത്തിലാണ് കണ്ടം ചിറ പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചത്. ഒരേക്കർ തരിശ് ഭൂമി കൃഷിയോഗ്യമാക്കി ജ്യോതി ഇനം പുഞ്ചനെൽ കൃഷിയാണ് നടത്തുന്നത്.

12. അപ്രതീക്ഷിത മഞ്ഞുവീഴ്ചയിൽ പ്രതിസന്ധിയിലായി ഇടുക്കിയിലെ തേയില കർഷകർ. പുലർച്ചെയുള്ള മഞ്ഞുവീഴ്ചയും പകൽ സമയത്തെ ചൂടും തേയില ഉൽപാദനത്തെ സാരമായി ബാധിച്ചു. ഇതുമൂലം ചെടികൾ ഉണങ്ങി നശിക്കുന്ന അവസ്ഥയാണ്. മഞ്ഞ് വീഴ്ച്ചയെ തുടർന്നുണ്ടാകുന്ന കരിയലിന് പ്രത്യേക പ്രതിരോധ മാർഗങ്ങൾ ഒന്നുംതന്നെയില്ല. ഇത് തേയില ലഭ്യത കുറയുന്നതിനും വില ഉയരുന്നതിനും കാരണമാകും.

13. രാജ്യത്ത് ഗോതമ്പ് വില കുതിക്കുന്നു. ആഭ്യന്തര വിപണിയിലെ ആവശ്യത്തിനായി അധിക സ്റ്റോക്കുകൾ പുറത്തിറക്കുന്നതിൽ കാലതാമസം വരുത്തിയതാണ് ഗോതമ്പ് വില ഉയരാൻ കാരണം. മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് ഉൽപാദകരിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്.

14. സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലോകഭക്ഷ്യമേളയ്ക്ക് തുടക്കം. ഫെബ്രുവരി 7 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ തയാറാക്കുന്ന പാചക സെഷനുകൾ​ ഉൾപ്പെടുത്തിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് പ്രശസ്തരായ പാചക വിദഗ്ധരിൽ നിന്നും പാചക വിധികൾ മനസിലാക്കാനും മികച്ച ഓഫറുകളിൽ അടുക്കള ഉപകരണങ്ങൾ സ്വന്തമാക്കാനുമുള്ള മികച്ച അവസരമാണ് ലുലു ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്.

15. കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മൂലം ഫെബ്രുവരി ആദ്യവാരം വരെ മഴ തുടരും. ന്യൂനമർദം ശ്രീലങ്കൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് സൂചന. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: PM Kisan installment increases to Rs.8,000 more malayalam agriculture news
Published on: 28 January 2023, 04:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now