കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അംഗങ്ങളായ എല്ലാ ഗുണഭോക്താക്കളും ഈ മാസം മുതല്‍ തുക ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇ-കെ.വൈ.സി ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കാനുള്ള കാലാവധി മെയ് 11 വരെ നീട്ടിയിട്ടുണ്ട്.
പി.എം കിസാന്‍ പദ്ധതിയില്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം 2021 ഒക്ടോബര്‍ നാലിന് മുന്‍പായി സ്വയം രജിസ്റ്റര്‍ ചെയ്ത് ഇതുവരെ അപ്രൂവ് ആകാത്ത കര്‍ഷകര്‍ ബാങ്ക് പാസ്ബുക്ക് (സഹകരണ ബാങ്ക് അക്കൗണ്ട് പാടില്ല), ആധാര്‍ കാര്‍ഡ്, 2018-19 വര്‍ഷത്തെയും നടപ്പ് സാമ്പത്തിക വര്‍ഷത്തെയും ഭൂനികുതി രസീത് തുടങ്ങിയ രേഖകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം.
പി.എം. കിസാന്‍ പോര്‍ട്ടലില്‍ ഫാര്‍മേഴ്സ് കോര്‍ണറില്‍ അപ്ഡേഷന്‍ ഓഫ് സെല്‍ഫ് രജിസ്റ്റര്‍ ഫാര്‍മര്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് രേഖകള്‍ അപ്‌ലോഡ് ചെയ്യാം. കേന്ദ്രവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അംഗങ്ങളായിട്ടുള്ള ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഏപ്രിൽ മുതലുളള ഗഡുകൾ ലഭിക്കൂ. പി.എം കിസാൻ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് ഇകെവൈസി ഓതന്റിക്കേഷൻ പൂർത്തിയാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan Latest: 30 ലക്ഷം അനർഹർക്ക് ലഭിച്ചത് 2,900 കോടി രൂപ, ഊർജ്ജിത നടപടിയുമായി കേന്ദ്രം
ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നൽകിയാലേ ഇത് പൂർത്തിയാകൂ. പി.എം കിസാൻ പോർട്ടലിൽ ഫാമേഴ്‌സ് കോർണർ എന്ന ലിങ്കിൽ ഇ കെ വൈ സി ഓതെന്റിക്കേഷൻ ചെയ്യാൻ കഴിയും. ഇതിന് മേയ് 31 വരെ സമയമുണ്ട്.
പി.എം കിസാൻ പദ്ധതിയിൽ സെൽഫ് രജിസ്‌ട്രേഷന്റെ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം ഒക്ടോബർ നാലിന് മുൻപ് സ്വയം രജിസ്റ്റർ ചെയ്ത് ഇതുവരെ അംഗീകാരം ലഭിക്കാത്ത കർഷകൻ ബാങ്ക് പാസ് ബുക്ക് (സഹകരണ ബാങ്ക് അക്കൗണ്ട് പാടില്ല), ആധാർ കാർഡ്, 2018-2019 സാമ്പത്തിക വർഷത്തെയും നടപ്പ് സാമ്പത്തിക വർഷത്തെയും ഭൂ-നികുതി രസീത് തുടങ്ങിയ രേഖകൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
പി.എം കിസാൻ വെബ്‌സൈറ്റിൽ ഫാമേഴ്‌സ് കോർണറിൽ അപ്‌ഡേഷൻ ഓഫ് സെല്ഫ് രജിസ്റ്റർ ഫാർമർ എന്ന ഓപ്ഷൻ ഉപയോഗിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യാം. സി.എസ്.സി യിലൂടെ (Common Service Centre) രജിസ്റ്റർ ചെയ്ത കർഷകർ, രജിസ്‌ട്രേഷൻ ചെയ്ത സി.എസ്.സി യിലൂടെ തന്നെ രേഖകൾ അപ്‌ലോഡ് ചെയ്യണം.
ഇന്ത്യാ ഗവൺമെന്റിന്റെ 100 ശതമാനം ധനസഹായത്തോടെയുള്ള ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ്. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നേരിട്ട് കേന്ദ്രം കൈമാറുന്നത്.
എന്താണ് പിഎം കിസാൻ പദ്ധതി?
രാജ്യത്തെ കർഷകർക്ക് സാമ്പത്തിക കൈത്താങ്ങ് നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Nidhi Scheme Yojana). ചെറുകിട കർഷകർക്കായി 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഈ ബൃഹത്ത് പദ്ധതിയിലൂടെ ഇന്ത്യയിലെ കർഷകർക്ക് പ്രതിവർഷം 6000 രൂപ ലഭിക്കുന്നു.
കർഷകരുടെ വരുമാനം വർധിപ്പിക്കുക, സാമ്പത്തിക സഹായം നൽകുന്ന എന്ന ലക്ഷ്യത്തോടെയാണ് പിഎം കിസാൻ സമ്മാൻ നിധി നടപ്പിലാക്കുന്നത്. 2,000 രൂപ വീതം മൂന്ന് ഗഡുക്കളാക്കി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഞങ്ങളും കൃഷിയിലേക്ക്: കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണമെന്ന് പിണറായി വിജയൻ