പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 14 ഗഡു ജൂലൈ 27 നു രാജ്യത്തെ കർഷകർക്ക് പ്രധാനമന്ത്രി വിതരണം ചെയ്യും. രാജസ്ഥാനിലെ സിക്കറിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 8.5 കോടി കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ വീതം മൊത്തം 17000 കോടിയോളം രൂപയാണ് നൽകുന്നത് എന്ന് ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
2019 വർഷക്കാലയളവിൽ ആരംഭിച്ച പ്രധാന മന്ത്രി സമ്മാൻ നിധി പദ്ധതിയിൽ 3 ഗഡുക്കളായി വർഷം 6000 രൂപയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കർഷകർക്ക് നൽകി വരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ ജൂലൈ 21 വരെ ശക്തമായ മഴയ്ക്ക് സാധ്യത
Pic Courtesy: Pexels.com