കേന്ദ്ര കാർഷിക, കർഷക മന്ത്രാലയം, MyGov എന്നിവർ ചേർന്ന്, പിഎം കിസാൻ പദ്ധതിയ്ക്കായി പുതിയ ലോഗോ ക്ഷണിക്കുന്നു. ഏറ്റവും അനുയോജ്യമായ ലോഗോ ഡിസൈൻ ചെയ്യുന്ന വ്യക്തിയ്ക്ക് 11000 രൂപ സമ്മാനമായി ലഭിക്കും. PM-KISAN ലോഗോ രൂപകല്പന മത്സരത്തിനുള്ള പോസ്റ്റ് ജൂൺ 13 മുതൽ ജൂൺ 30, 2023 വരെ ലഭ്യമാണ്. ഇതിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ MyGov ഔദ്യോഗിക വെബ്‌സൈറ്റിൽ (www.mygov.in) രജിസ്റ്റർ ചെയ്യണം.
അതോടൊപ്പം ഡിസൈനിനുള്ള മത്സര മാർഗ്ഗനിർദ്ദേശങ്ങളെ മത്സരാർത്ഥികൾ പിന്തുടരണം. തിരഞ്ഞെടുക്കപ്പെട്ട വിജയിയ്ക്ക് 11,000/- രൂപ സമ്മാനമായി നൽകുന്നതാണ്. ഇന്ത്യയിലുടനീളമുള്ള കർഷകർക്കും ചെറുകിട കർഷകർക്കും ധനസഹായം നൽകുന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയുടെ പ്രധാന്യവും കർഷകരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സ്വാധീനവും പ്രതിബിംബിക്കുന്ന തരത്തിൽ, ഈ പദ്ധതിയുടെ ഉള്ളടക്കം അടങ്ങിയ ലോഗോ രൂപകൽപ്പന ചെയ്യണം.
ഈ ലോഗോ, പിഎം കിസാൻ പദ്ധതിയുടെ പ്രാധാന്യം കാണിക്കുന്നതിനും അതോടൊപ്പം പിഎം കിസാൻ വിഷയത്തിൽ, ലോഗോ പിഎം കിസാൻ എന്ന ബ്രാൻഡ് മെച്ചപ്പെടുത്താനും, പദ്ധതിയുടെ അംഗീകാരത്തിനും ലക്ഷ്യം വെയ്ക്കുമെന്നും ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ലോഗോ രൂപകൽപ്പന ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:
പിഎം കിസാൻ ലോഗോ രൂപകൽപ്പന മത്സരത്തിൽ പങ്കെടുക്കുന്നവർ ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ ലോഗോ പിഎം കിസാൻ പദ്ധതിയുടെ മുഖ്യ ലക്ഷ്യവും പ്രതിഫലിപ്പിക്കുന്നു എന്ന് ഉറപ്പ് നൽകുന്നതായിരിക്കണം.
ലളിതം: ലോഗോ ലളിതമായും, എളുപ്പത്തിൽ തിരിച്ചറിയാവുന്നതും, മറക്കാൻ പറ്റാത്തതുമാവണം.
ആശയം: ഇത് പിഎം കിസാൻ പദ്ധതിയുടെ ലക്ഷ്യങ്ങളേയും, സംശയങ്ങളെ ദൂരീകരിക്കാനും പ്രതിനിധീകരിക്കേണ്ടതുണ്ട്, കർഷകരുടെ സാന്നിധ്യവും കൃഷിയും അവരുടെ പങ്കാളിത്തവും എടുത്തുകാണിക്കുന്നതാവണം. ലോഗോ യഥാർത്ഥവും അസാധാരണവുമായിരിക്കണം, ഇതിനകം ഉള്ള ലോഗോകൾ അല്ലെങ്കിൽ മുദ്രകളുമായി സാമ്യമുണ്ടാവരുത്.
ബന്ധപ്പെട്ട വാർത്തകൾ: ഗൃഹജ്യോതി: 200 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതിയുമായി കർണാടക സർക്കാർ