പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് തപാൽ വകുപ്പ് വഴി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം.
പദ്ധതിയുടെ ഈ മാസത്തെ ഗഡു ലഭിക്കുന്നതിന് ഫെബ്രുവരി 15 -ന് മുൻപായി കർഷകർ ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര നിർദേശം.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan: സന്തോഷ വാർത്ത! പുതിയ ബജറ്റിൽ കർഷകർക്കുള്ള തുക വർധിപ്പിക്കും
സംസ്ഥാനത്ത് മൊത്തം 3.8 ലക്ഷം കർഷകരാണ് ആധാർ ബന്ധിപ്പിക്കാനുള്ളത്. ഇതിനായി കാർഷിക വകുപ്പും തപാൽ വകുപ്പും ചേർന്ന് ക്യാമ്പുകളും പോസ്റ്റ് ഓഫീസുകളിൽ അക്കൗണ്ട് ആരംഭിക്കുന്നതിനും ആധാറുമായി ബന്ധിപ്പിക്കുന്നതിനും സൗകര്യം ഒരുക്കും. പോസ്റ്റ്മാൻ / പോസ്റ്റ് ഓഫീസുകളിൽ ഉള്ള മൊബൈൽ ഫോണും ബയോമെട്രിക് സ്കാനറും ഉപയോഗിച്ച് അൽപസമയത്തിനുള്ളിൽ അക്കൗണ്ട് തുറക്കാനും ആധാറുമായി ബന്ധിപ്പിക്കാനും സാധിക്കും.
2018 ലാണ് പി എം കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. ഇതിലൂടെ പ്രതിവർഷം മൂന്ന് ഗഡുക്കളായി കർഷകർക്ക് 6,000 രൂപ വീതം നൽകുന്നു. ഇതുവരെ പദ്ധതിയിലൂടെ 12 ഗഡുക്കൾ വിതരണം ചെയ്തു.