Updated on: 18 July, 2023 2:11 PM IST
പിഎം കിസാൻ 14-ാം ഗഡു ഈ മാസം 28ന്

1. പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത. പദ്ധതിയുടെ 14-ാം ഗഡു ഈ മാസം 28ന് ലഭിക്കുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് 13-ാം ഗഡു വിതരണം ചെയ്തത്. ഏപ്രിൽ-ജൂലൈ മാസങ്ങളിലാണ് തുക സാധാരണയായി വിതരണം ചെയ്യുന്നത്. രാജ്യത്തെ 9 കോടി കർഷകർക്കാണ് 14-ാം ഗഡു ലഭിക്കുന്നത്. ജൂലൈ 28 ന് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (Direct Benefit Transfer) വഴി കർഷകരുടെ അക്കൗണ്ടിലേക്ക് 18,000 കോടി രൂപ കൈമാറും.

കൂടുതൽ വാർത്തകൾ: പിഎം കിസാൻ: 14-ാം ഗഡു ലഭിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം

ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ അവരുടെ eKYC പൂർത്തിയാക്കണം. പിഎം-കിസാൻ പോർട്ടൽ വഴി ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP ഉപയോഗിച്ചാണ് eKYC പൂർത്തിയാക്കേണ്ടത്. എന്നാൽ ഇപ്പോൾ ഗുണഭോക്താവിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് PM KISAN GoI എന്ന ആപ്പ് ഡൗൺലോഡ് ചെയ്‌ത് eKYC ചെയ്യാം. ഒടിപിയുടെയോ, വിരലടയാളത്തിന്റെയോ ആവശ്യമില്ലാതെ മുഖം സ്കാൻ ചെയ്തു കൊണ്ടാണ് പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും എന്നതാണ് ആപ്പിന്റെ പ്രത്യേകത.​

2. കേരളത്തിലെ നെൽകൃഷിയ്ക്ക് കൂടുതൽ സാമ്പത്തിക പിന്തുണ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കൃഷിമന്ത്രി പി പ്രസാദ്. കേരളത്തിലെ കാർഷിക മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമറുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അവതരിപ്പിച്ചത്. കൂടാതെ കേരഫെഡിനെ കൊപ്ര സംഭരണത്തിൽ നിന്നും കേന്ദ്രസർക്കാർ ഒഴിവാക്കിയത് പുന:പരിശോധിക്കണമെന്നും, കൂടുതൽ ജൈവകൃഷിയും പ്രകൃതി കൃഷിയും കേരളത്തിൽ വ്യാപിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പിന്തുണ അനിവാര്യമാണെന്നും മന്ത്രി അറിയിച്ചു.

3. സൗദി അറേബ്യയിൽ ഇനി മാമ്പഴക്കാലം. ഈന്തപ്പഴത്തിന്റെയും മധുര നാരങ്ങയുടെയും സീസൺ കഴിഞ്ഞാൽ സൗദിയിൽ ആഘോഷിക്കുന്നത് മാമ്പഴ വിപണിയാണ്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് മാമ്പഴത്തിന്റെ വിളവെടുപ്പ് സീസൺ. ഇക്കാലയളവിൽ 20ഓളം ഇനം മാങ്ങകളാണ് വിപണിയിൽ സജീവമാകുന്നത്. സൗദി അറേബ്യയിൽ നിലവിൽ 19,100ലധികം മാമ്പഴ ഫാമുകളാണ് പ്രവർത്തിക്കുന്നത്. വാർഷിക ഉൽപാദനം 65,000 ടണ്ണിലധികമാണ്. അവായിസ്, ടോമി അറ്റികിൻസ്, സുക്കാരി തുടങ്ങിയവയാണ് സൗദി മാർക്കറ്റുകളിൽ ഇടംപിടിക്കുന്ന പ്രധാന മാമ്പഴ ഇനങ്ങൾ.

English Summary: PM Kisan samman nidhi 14th installment will distribute on july 28
Published on: 18 July 2023, 02:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now