Updated on: 14 November, 2023 2:57 PM IST
PM Kisan Samman Nidhi Yojana : സന്തോഷ വാർത്ത! 15-ാം ഗഡു നാളെ കർഷകരിലേക്ക്

1. പിഎം കിസാൻ സമ്മാൻ നിധി യോജന ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത. 15-ാം ഗഡു നവംബർ 15ന് രാവിലെ 11 മണിയ്ക്ക് വിതരണം ചെയ്യുമെന്ന് കൃഷി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 8 കോടിയോളം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഝാർഖണ്ഡിലെ ഖൂണ്ഡിയിൽ നടക്കുന്ന പരിപാടിയിൽ വച്ച് കർഷകരുടെ അക്കൗണ്ടിലേക്ക് സർക്കാർ നേരിട്ട് പണം കൈമാറും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരുമായി സംവദിക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യങ്ങളെ കുറിച്ചറിയാൻ pmkisan.gov.in ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

കൂടുതൽ വാർത്തകൾ: ‘Mahindra Tractors’: 'മില്യണയർ ഫാർമർ ഓഫ് ഇന്ത്യ'യുടെ ടൈറ്റിൽ സ്പോൺസർ

2. ഒരു വര്‍ഷത്തിനകം സംസ്ഥാനം പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി. കുമ്പഡാജെ പാത്തേരി ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ നിലവിൽ 90 ശതമാനം പാല്‍ ഉത്പാദനം നടക്കുന്നുണ്ട്. അഞ്ചുലക്ഷം ലിറ്റര്‍ കൂടുതല്‍ പാല്‍ ഒരു വര്‍ഷം കൊണ്ട് ഉത്പാദിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണ്. 2025 ഓടുകൂടി പാല്‍ ഉത്പാദനത്തില്‍ സ്വയം സ്വയംപര്യാപ്തത പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ ഒന്നും പത്തും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പാത്തേരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റ് പ്രവര്‍ത്തനം. നിലവില്‍ 21 ഓളം ക്ഷീരകര്‍ഷകരില്‍ നിന്നും ദിവസേന 250 ലിറ്ററോളം പാല്‍ ഇവിടെ സംഭരിക്കുന്നുണ്ട്.

3. തൃശൂർ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'എന്റെ പാടം എന്റെ പുസ്തകം' എന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി 550 പേര്‍ക്ക് പച്ചക്കറി തൈകളും, ഗ്രോ ബാഗുകളും വിതരണം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷിയും വായനയും സംയോജിപ്പിച്ചുള്ള സ്ത്രീ ശാക്തീകരണ പദ്ധതിയാണ് എന്റെ പാടം എന്റെ പുസ്തകം.

4. 'സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം' എന്ന വിഷയത്തിൽ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് സംഘടിപ്പിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തുന്ന കോഴ്സിലേക്കുള്ള പുതിയ ബാച്ച് നവംബര്‍ 25ന് ആരംഭിക്കും. 20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണിന്‍റെ സഹായത്തോടെ കോഴ്സ് പഠിക്കാം. ഫൈനല്‍ പരീക്ഷ പാസ്സാവുന്നവർക്ക് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ്‌ ഈടാക്കുന്നതാണ്. www.celkau.in/MOOC/Default.aspx ലിങ്കിന്റെ സഹായത്തോടെ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നവംബര്‍ 25 മുതല്‍ ‘പ്രവേശനം’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ളവർ നവംബര്‍ 24നകം കോഴ്സില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

English Summary: PM Kisan Samman Nidhi Yojana 15th installment will reach farmers on November 15
Published on: 14 November 2023, 02:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now