Pradhan Mantri Kisan Samman Nidhi Yojana: രാജ്യത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ്
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. രാജ്യത്തെ 14 കോടി കർഷകർക്കാണ് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan Latest: 30 ലക്ഷം അനർഹർക്ക് ലഭിച്ചത് 2,900 കോടി രൂപ, ഊർജ്ജിത നടപടിയുമായി കേന്ദ്രം
ഇപ്പോഴിതാ, പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana)യിൽ നിന്നും വരുന്നത് കർഷകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ്. അതായത്, പദ്ധതിയുടെ പുതിയ ഗഡു ലഭിക്കണമെങ്കിൽ 2022 മാർച്ച് 31നുള്ളിൽ eKYC പൂർത്തിയാക്കണമെന്ന് നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഇതിനുള്ള കാലാവധി നീട്ടി നൽകിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ അറിയിപ്പ്.
eKYC നടപടികൾ പൂർത്തിയാക്കേണ്ട അവസാന തീയതി നീട്ടി (Deadline Of PM Kisan eKYC Changed)
പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് eKYC നിർബന്ധമാണെന്നും എന്നാൽ ഇതിന്റെ നടപടികൾ പൂർത്തിയാക്കാനുള്ള കാലാവധി ഇപ്പോൾ മെയ് 22 വരെ നീട്ടിവച്ചുവെന്നുമാണ് ഏറ്റവും പുതിയ അറിയിപ്പ്. നേരത്തെ അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത് മാർച്ച് 31 ആയിരുന്നു. പിഎം കിസാന്റെ പതിനൊന്നാമത്തെ ഗഡു 2022 ഏപ്രിൽ 1ന് ശേഷം എപ്പോൾ വേണമെങ്കിലും കർഷകരുടെ അക്കൗണ്ടിൽ വരാം. എന്നാൽ നിങ്ങൾ e-KYC പൂർത്തിയാക്കിയില്ലെങ്കിൽ 2000 രൂപയുടെ ഇൻസ്‌റ്റാൾമെന്റ് മുടങ്ങിയേക്കാൻ സാധ്യതയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: PM KISAN: അർഹതയില്ലാത്ത ഗുണഭോക്താക്കൾക്ക് പണം കൈമാറി, തിരിച്ചുപിടിക്കാൻ സംസ്ഥാനങ്ങളോടാവശ്യപ്പെട്ട് കേന്ദ്രം
e-KYC പൂർത്തിയാക്കേണ്ടത് എങ്ങനെ? (How to complete e-KYC?)
ഘട്ടം 1: e-KYC പൂർത്തിയാക്കുന്നതിനായി, ആദ്യം നിങ്ങൾ മൊബൈൽ ഫോണിൽ നിന്നോ ലാപ്ടോപ്പ്/ കമ്പ്യൂട്ടറിൽ നിന്നോ Chrome ബ്രൗസർ തുറക്കുക. ഇവിടെ pmkisan.gov.in എന്ന് ടൈപ്പ് ചെയ്യുക. ഇങ്ങനെ ലഭിക്കുന്ന പിഎം കിസാൻ ഔദ്യോഗിക പോർട്ടലിലെ ഹോംപേജിലെ e-KYC എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇതിൽ നിങ്ങൾ ആധാർ നമ്പർ നൽകി സെർച്ച് ബട്ടണിൽ ടാപ്പ് ചെയ്യുക.
ഘട്ടം 2: തുടർന്ന് ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകുക. ഇതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിൽ 4 അക്ക OTP വരും. നൽകിയിരിക്കുന്ന ബോക്സിൽ ഈ OTP ടൈപ്പ് ചെയ്യുക.
ഘട്ടം 3: ഇതിന് ശേഷം ഒരിക്കൽ കൂടി ആധാർ നമ്പർ സ്ഥിരീകരണത്തിനായി ഇതേ ബട്ടണിൽ ടാപ്പ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ മറ്റൊരു 6 അക്ക OTP വരും. നൽകിയിട്ടുള്ള ഭാഗത്തിൽ ഈ OTP നമ്പർ നൽകുക.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan നിയമങ്ങളിൽ മാറ്റം; 6000 രൂപ ലഭിക്കാൻ ആധാറിനൊപ്പം ഈ രേഖകളും നിർബന്ധം
ഈ വിവരങ്ങളെല്ലാം കൃത്യമായി നൽകിയാൽ eKYC നടപടികളും പൂർത്തിയാകും. നിങ്ങളുടെ eKYC ഇതിനകം പൂർത്തിയായിട്ടുണ്ടെങ്കിൽ, eKYC ഇതിനകം പൂർത്തിയായി എന്ന സന്ദേശം ദൃശ്യമാകും. എന്നാൽ ഇത് അസാധുവായാണ് കാണിക്കുന്നതെങ്കിൽ, അടുത്ത ഗഡു നിങ്ങൾക്ക് ലഭിക്കുന്നതും വൈകിയേക്കും.
എന്നാൽ അക്ഷയ സേവാ കേന്ദ്രത്തിലൂടെ നിങ്ങൾക്ക് ഇത് ശരിയാക്കാം. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ 12 കോടി കർഷകർ കൂടി രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan Latest: 2000 രൂപ ലഭിക്കാൻ ഈ തീയതിയ്ക്കകം eKYC പൂർത്തിയാക്കണം, നിങ്ങൾ ചെയ്യേണ്ടത്