1. pm kisan samman nidhi yojanaയുടെ ഗുണഭോക്താക്കൾക്ക് പുതിയ വാർത്ത. 13-ാം ഗഡുവിനായി കാത്തിരിക്കുന്ന ഗുണഭോക്താക്കൾ നിർബന്ധമായും ഇകെവൈസി പൂർത്തിയാക്കണം. ആധാർ കാർഡ്, ഫോൺ നമ്പർ എന്നിവ e-KYC update ചെയ്യാൻ ആവശ്യമാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് സർക്കാർ ഇകെവൈസി നിർബന്ധമാക്കിയിരിക്കുന്നത്. ബയോമെട്രിക് സംവിധാനത്തിലൂടെ ഇകെവൈസി അപ്ഡേറ്റ് ചെയ്താൽ 15 രൂപ നൽകണം. അടുത്ത വർഷം മാർച്ചിൽ 13-ാം ഗഡു ലഭിക്കുമെന്നാണ് സൂചന. ഒക്ടോബർ 17നാണ് 12-ാം ഗഡു വിതരണം ചെയ്തത്. ഇകെവൈസി അപ്ഡേറ്റ് ചെയ്യാത്ത കർഷകർക്ക് കഴിഞ്ഞ തവണയും തുക ലഭിച്ചിരുന്നില്ല. PM Kisan portal വഴിയോ, അക്ഷയ സെന്ററുകളോ, മറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ, ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ekyc പൂർത്തിയാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: അധിക LPG സിലിണ്ടറിന് റേഷൻ കാർഡ് മതി!! കൃഷി വാർത്തകൾ
2. പരമ്പരാഗത കാർഷിക കലണ്ടറിലെ മാറ്റം കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതായി കൃഷിമന്ത്രി പി. പ്രസാദ്. ജല ദൗർബല്യത്തിന് പുറമെ മറ്റ് കാലാവസ്ഥ വ്യതിയാനങ്ങളും കൃഷിയെ ബാധിക്കുന്നുണ്ടെന്നും ഇന്ത്യയിൽ നെല്ലിന് ഏറ്റവും കൂടുതൽ വില നൽകി സംഭരിക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക വൃത്തിയിൽ ഏർപ്പെടുന്നത് ശരിയല്ലെന്ന ധാരണ എല്ലാവരും തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
3. ഒല്ലൂർ കൃഷിസമൃദ്ധി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ലോക വിപണിയിലേക്ക്. മുരങ്ങയിലയിൽനിന്ന് തയ്യാറാക്കുന്ന ആറ് ഉൽപ്പന്നങ്ങളാണ് ഗൾഫിലേയ്ക്ക് കയറ്റി അയക്കുന്നത്. കയറ്റുമതിയുടെ ഔപചാരിക ഫ്ളാഗ് ഓഫ് റവന്യൂ മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. ഒല്ലൂർ കൃഷി സമ്യദ്ധിയുടെ മാന്ദാമംഗലം യൂണിറ്റിൽ നിന്ന് ശേഖരിച്ച ആദ്യ ഉൽപ്പനങ്ങളാണ് വിദേശ വിപണിയിലെത്തുന്നത്. മുരിങ്ങയില സൂപ്പ്, ലീഫ് പൗഡർ, പുട്ടുപൊട്ടി, ക്യാരറ്റ് പൂട്ട് പൊടി, ബീറ്റ്റൂട്ട് പുട്ട് പൊടി, മുരിങ്ങയില നൂട്രി മിലറ്റ് പൗഡർ എന്നിവയാണ് ഒല്ലൂര്‍ കൃഷി സമൃദ്ധിയുടെ ബ്രാന്‍ഡില്‍ തയ്യാറാക്കിയിരിക്കുന്നത്. നേച്ചർ പ്രോ ഫുഡ് സ്റ്റഫ് ട്രേഡിങ് കമ്പനിയാണ് ഉൽപ്പന്നങ്ങൾ യു എ ഇ മാർക്കറ്റിൽ വിപണനം ചെയ്യുക. കുടുംബശ്രീ സംരംഭങ്ങളുടെയും ഒല്ലൂര്‍ കൃഷി സമൃദ്ധി കര്‍ഷക ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നത്.
4. ഇറച്ചി ഉൽപ്പാദനത്തിൽ കേരളത്തെ സ്വയംപര്യാപ്തതമാക്കുക ലക്ഷ്യമെന്ന് ക്ഷീര വികസനമന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം വിളക്കുപാറയിൽ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ മൂല്യവർധിത ഇറച്ചി ഉൽപ്പന്ന സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എംപിഐയുടെ സഹകരണത്തോടെ എല്ലാ പഞ്ചായത്തിലും ആട് ഗ്രാമം, പോത്ത് ഗ്രാമം പദ്ധതികൾ നടപ്പിലാക്കുമെന്നും മാലിന്യ പ്രശ്നങ്ങൾ സൃഷ്ടിക്കാതെയാണ് ഫാക്ടറി പ്രവർത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5. കേരളത്തിൽ സംരക്ഷിത വനമാതൃകയിൽ നെൽവയലുകൾ സജ്ജമാക്കാനൊരുങ്ങി കൃഷിവകുപ്പ്. ഭൂമികൾ തരിശായി കിടന്ന് പാഴാകാതെ കൃഷിയിറക്കാനാണ് ശ്രമം. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങൾ കണ്ടെത്തി കൃഷിയോഗ്യമാക്കിയെടുക്കും. 7.60 ലക്ഷം ഹെക്ടർ നെൽകൃഷിയുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 2.05 ലക്ഷം ഹെക്ടറിൽ മാത്രമാണ് കൃഷി ചെയ്യുന്നത്.
6. റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. നാളെ മുതൽ ഈ മാസം 31 വരെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഏഴു വരെയുമായിരിക്കും കടകൾ പ്രവർത്തിക്കുക. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഈ മാസം 5 മുതൽ 10 വരെയും 19 മുതൽ 24 വരെയും റേഷൻ കടകൾ രാവിലെ പ്രവർത്തിക്കും. ഡിസംബർ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും ഉച്ചയ്ക്ക് ശേഷമാകും പ്രവർത്തിക്കുക. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോഡ്, ഇടുക്കി ജില്ലകളിൽ ഡിസംബർ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയുമുള്ള ദിവസങ്ങളിലും രാവിലെ റേഷൻ കടകൾ പ്രവർത്തിക്കും. ഡിസംബർ അഞ്ചു മുതൽ 10 വരെയും 19 മുതൽ 24 വരെയും ഉച്ചയ്ക്ക് ശേഷമാകും കടകൾ പ്രവർത്തിക്കുക.
7. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി അയിരൂർപ്പാടത്തെ തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കി മാറ്റുന്നു. തരിശായി കിടക്കുന്ന പാടങ്ങൾ പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. കൃഷിഭവനിൽ നിന്നും നൽകിയ മനുരത്ന നെൽവിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു പരിപാടി ഉദ്ഘാടനം ചെയ്തു. നെൽകൃഷിക്കായി വിവിധ മേഖലകളിൽ കൂടുതൽ തരിശ് നിലങ്ങൾ കണ്ടെത്തി കൃഷിയിറക്കാനാണ് പിണ്ടിമന ഗ്രാമ പഞ്ചായത്തും കൃഷിഭവനും
ലക്ഷ്യമിടുന്നത്.
8. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ പച്ചക്കറി കൃഷിയ്ക്ക് തുടക്കം. പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ നിർവഹിച്ചു. ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സ്വയം പര്യാപ്തതയും കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
9. പത്തിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് അനുമതി. പദ്ധതിയ്ക്കായി 25.67 ലക്ഷം രൂപ അനുവദിച്ചു. തെങ്ങിന് തടം എടുത്ത് പുതയിടല്‍, ജൈവ വളം, കുമ്മായം എന്നിവയുടെ വിതരണം, പമ്പ് സെറ്റ് സ്ഥാപിക്കല്‍, തെങ്ങുകയറ്റ യന്ത്രം, മരുന്ന് തളിക്കല്‍, ഇടവിള കൃഷിക്കായി വാഴ വിത്ത് വിതരണം എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുക. കേരസമിതികള്‍ രജിസ്റ്റര്‍ ചെയ്ത് മൂല്യവര്‍ധിത വെളിച്ചെണ്ണയും ഉത്പാദിപ്പിക്കും. പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും കേര കര്‍ഷകർ പദ്ധതിയുടെ ഗുണഭോക്താക്കളാകും.
10. ആലപ്പുഴയിൽ ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ മേള നടത്തുന്നു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാവിധ ഭക്ഷ്യ ഉത്പാദന, സംഭരണ, വില്‍പ്പന, വിതരണ സ്ഥാപങ്ങൾക്ക് മേളയിൽ പങ്കെടുക്കാം. ഈ മാസം 6, 8 തീയതികളില്‍ രാവിലെ 10.30മുതല്‍ 1.30വരെ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഹാളിലാണ് മേള നടക്കുക. രജിസ്ട്രേഷനോ ലൈസൻസോ എടുക്കാത്ത പക്ഷം നിയമ നടപടികള്‍ നേരിടേണ്ടി വരും. വിശദവിവരങ്ങൾക്ക്: 7593873318.
11. ഇൻഡ്യ ക്ലൈമറ്റ് ആൻഡ് ഡവലപ്മെന്റ് പാർട്ണേഴ്സ് മീറ്റ് ഈ മാസം ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഡിസംബർ 6ന് കോവളത്തെ താജ് ഗ്രീൻ കോവ് റിസോർട്ടിൽ ’യൂത്ത് ലീഡർഷിപ്പ് ഫോർ ക്ലൈമറ്റ് ആക്ഷൻ’ എന്ന വിഷയത്തിൽ ആമുഖ സെഷൻ നടക്കും. ഡിസംബർ 7 ന് ആരംഭിക്കുന്ന സെക്ഷനിൽ ‘കാലാവസ്ഥാ വ്യതിയാനം; ആസൂത്രണവും നടപ്പാക്കലും’ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ, ലോകബാങ്ക് റിപ്പോർട്ട് എന്നിവയുടെ പ്രകാശനവും നിർവഹിക്കും.
12. കണ്ണൂരിൽ ഇറച്ചിക്കോഴി വളര്‍ത്തലിൽ പരിശീലനം നൽകുന്നു. കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം എട്ട്, ഒന്‍പത് തീയ്യതികളിലാണ് പരിശീലനം നടക്കുക. ക്ലാസ്സില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ള കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഡിസംബര്‍ എഴിന് മുമ്പ് പരിശീലന കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04972-763473.
13. 2022ലെ പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. സാൻഫ്രാൻസിസ്കോയിൽ വച്ച് നടന്ന ചടങ്ങിൽ യുഎസ് ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് അദ്ദേഹത്തിന് ബഹുമതി നൽകിയത്. ബഹുമതിക്ക് തിരഞ്ഞെടുത്ത ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായും എവിടെപ്പോയാലും ഇന്ത്യ ഉള്ളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ-വ്യവസായ വിഭാഗത്തിലാണ് Sundar Pichaiയ്ക്ക് പുരസ്കാരം ലഭിച്ചത്.
14. കുവൈത്തിന് തണലൊരുക്കാൻ കണ്ടൽ തൈകൾ നൽകി യുഎഇ. പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളിൽ നടുന്നതിനും ഹരിതവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുമാണ് ചെടികൾ സമ്മാനിച്ചതെന്ന് യുഎഇ എംബസി അറിയിച്ചു. ജഹ്റ റിസർവിൽ നടുന്നതിനായി 200 കണ്ടൽ ചെടികളാണ് നൽകിയത്. കൂടാതെ യുഎഇയുടെ നേതൃത്വത്തിൽ കടൽതീരങ്ങളിലും കണ്ടൽചെടികൾ നടുന്നുണ്ട്.
15. കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.