പിഎം കിസാൻ സമ്മാൻ നിധി യോജന: പ്രധാനമന്ത്രി കിസാൻ യോജനയുടെ 11-ാം ഗഡു സർക്കാർ പുറത്തിറക്കുന്നതിനായി ഇന്ത്യയിലെ കർഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവസാന ഗഡു 2022 ജനുവരി 1 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്.
നിങ്ങൾ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താവാണെങ്കിൽ നിങ്ങളുടെ അടുത്ത ഗഡുവായ Rs. 2000 കാലതാമസം കൂടാതെ കിട്ടുന്നതിന് 2022 മെയ് 31-ന് മുമ്പ് നിങ്ങളുടെ ‘eKYC’ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, PM കിസാന്റെ എല്ലാ ഗുണഭോക്താക്കളും ഈ മാസം അവസാനത്തിന് മുമ്പ് eKYC പൂർത്തിയാക്കണം, എന്നാൽ മാത്രമാണ് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയുള്ളു.
11-ാം ഗഡുവിന് eKYC നിർബന്ധമാണ്
eKYC പൂർത്തിയാക്കിയില്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രം 2000 രൂപ അയയ്ക്കില്ല. സ്കീമിന് കീഴിലുള്ള വർദ്ധിച്ചുവരുന്ന തട്ടിപ്പുകളും വഞ്ചനകളും തടയാൻ കുറച്ച് മാസങ്ങൾക്ക് മുമ്പ് കേന്ദ്ര സർക്കാർ eKYC നിർബന്ധമാക്കിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും അനർഹരായ നിരവധി ആളുകൾ പദ്ധതിയുടെ പ്രയോജനം നേടുന്നതായി നിരീക്ഷിച്ചു, അതിനാൽ ഇതെല്ലാം നിർത്തലാക്കാനാണ് സർക്കാർ eKYC നിർബന്ധമാക്കിയത്.
ബന്ധപ്പെട്ട വാർത്തകൾ : ഒരു ലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ
eKYC ഓൺലൈനായി എങ്ങനെ പൂർത്തിയാക്കാം
പിഎം കിസാന്റെ മൊബൈൽ ആപ്പിന്റെയോ ലാപ്‌ടോപ്പിന്റെയോ കമ്പ്യൂട്ടറിന്റെയോ സഹായത്തോടെ നിങ്ങൾക്ക് വീട്ടിലിരുന്ന് ഓൺലൈനായി ഈ ജോലി പൂർത്തിയാക്കാം. നിങ്ങളുടെ eKYC ഓൺലൈനായി പൂർത്തിയാക്കാൻ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കേണ്ടതാണ്.
പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
കർഷകരുടെ കോർണർ ഓപ്ഷനിൽ വലതുവശത്ത്, നിങ്ങൾ eKYC ഓപ്ഷൻ കണ്ടെത്തും. അതിൽ ക്ലിക്ക് ചെയ്യുക
ഇതിന് ശേഷം നിങ്ങളുടെ ആധാർ നൽകി സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക.
eKYC ഓഫ്‌ലൈൻ പ്രോസസ്സ്
നിങ്ങളുടെ അടുത്തുള്ള CSC സെന്ററിൽ പോയി ആവശ്യമായ വിശദാംശങ്ങൾ ഓഫീസർ-ഇൻ-ചാർജ്ജ് നൽകുക. നിങ്ങളുടെ അപേക്ഷയിലെ വിവരങ്ങൾ അദ്ദേഹം പരിശോധിച്ച് അപ്ഡേറ്റ് ചെയ്യും.
പിഎം കിസാൻ 11-ാം ഗഡു തീയതി
സ്രോതസ്സുകൾ പ്രകാരം, പിഎം കിസാൻ യോജനയുടെ അടുത്ത ഗഡു അടുത്ത ആഴ്‌ച, അതായത് 2022 മേയ് 14-ന് മുമ്പ് റിലീസ് ചെയ്‌തേക്കാം. കഴിഞ്ഞ വർഷം, 2021 മെയ് 14-നാണ് ഈ ഗഡു റിലീസ് ചെയ്തത്.
ബന്ധപ്പെട്ട വാർത്തകൾ : എന്റെ കേരളം മേള: ഹിറ്റ് വരുമാനം നേടി കുടുംബശ്രീ, 15.45 ലക്ഷം രൂപയുടെ കച്ചവടം