പഞ്ചാബ് നാഷണൽ ബാങ്ക് (PNB) പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയും ബിഹാറിലെ ചമ്പാരനും ഉൾപ്പെടെ വിവിധ സോണുകളിലേക്കുള്ള പ്യൂണുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബാങ്ക് റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കിയിട്ടുണ്ട്. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ pnbindia.in-ൽ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. അപേക്ഷ, തിരഞ്ഞെടുപ്പ്, റിക്രൂട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അറിയാം.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ മാനേജർമാരുടെ നിരവധി ഒഴിവുകൾ
അവസാന തിയതി
അപേക്ഷ ഫോം പൂരിപ്പിച്ച് 2022 മാർച്ച് 28-ന് മുമ്പ് പുർബ ബർധമാൻ ജില്ലയ്ക്കും, മാർച്ച് 21, 2022-ന് ചമ്പാരൻ ജില്ലയിലേക്കും സമർപ്പിക്കണം.
യോഗ്യതകൾ
പ്യൂൺ റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 12-ാം ക്ലാസ് പാസ്സായിരിക്കണം. അപേക്ഷിക്കാനുള്ള ഉദ്യോഗാർത്ഥികളുടെ കുറഞ്ഞ പ്രായം 18 വയസ്സും കൂടിയ പ്രായം 24 വയസ്സുമാണ്. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന പ്രാവീണ്യം, എഴുതാനും വായിക്കാനും മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. ബിരുദധാരികൾക്ക് ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ കഴിയില്ല.
ഈ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (13.03.2022)
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ 14,500 രൂപ മുതൽ 28,145 രൂപ വരെ ശമ്പളത്തിൽ നിയമിക്കും.
അപേക്ഷകൾ അയക്കേണ്ട വിധം
പൂരിപ്പിച്ച അപേക്ഷകൾ അയക്കേണ്ട വിലാസം: Address: Deputy Circle Head - Support, HRD Department, Punjab National Bank, Circle Office, Burdwan, 2nd Floor, Shri Durga Market, Police Line Bazar, GT Road, Burdwan - 713103