ഇന്ന് ലോക ന്യൂമോണിയ ദിനം. ശ്വാസകോശത്തിന് ഉണ്ടാകുന്ന അണുബാധയാണ് ന്യൂമോണിയ. ലോകത്താകമാനമുള്ള കുട്ടികളുടെ മരണത്തിന് പ്രധാന കാരണമാകുന്ന ഏറ്റവും അപകടകരമായ രോഗങ്ങളിൽ മുൻപന്തിയിലാണ് ന്യുമോണിയ. പനി, ചുമ, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയാണ് ഇതിൻറെ പ്രാഥമിക ലക്ഷണങ്ങൾ. എന്നാൽ പലരും ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ വേണ്ടവിധത്തിലുള്ള മുൻകരുതലുകൾ എടുക്കാത്തതിനാൽ ന്യൂമോണിയ എന്ന രോഗം ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് എത്തിപ്പെടുകയാണ് ചെയ്യുന്നത്. ഈ ഭീതിജനകമായ രോഗത്തിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടി അല്ലെങ്കിൽ അതിനെതിരെയുള്ള നടപടിക്കുവേണ്ടി ലോകത്ത് നവംബർ 12 ന്യൂമോണിയ ദിനമായി ആചരിക്കുന്നു.
കുട്ടികളിലാണ് പ്രധാനമായും ന്യൂമോണിയ ബാധിക്കുന്നത്. ന്യൂമോണിയ പിടിപ്പെട്ടു സെക്കൻഡിൽ ഒരു കുട്ടി വീതം മരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവയിലൂടെ ഈ രോഗത്തിൻറെ അണുബാധ ഉണ്ടാകുന്നത്. പ്രാഥമിക ലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ ശരിയായ ചികിത്സ ലഭിച്ചാൽ ന്യൂമോണിയ എന്ന രോഗത്തിൽ നിന്ന് നമ്മൾക്ക് രക്ഷപ്പെടാവുന്നതാണ്.
കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ രോഗം ഹൃദയം, മസ്തിഷ്കം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്നതാണ്. ഇന്ത്യയിൽ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണത്തിന് ഏറ്റവും കാരണമാകുന്ന രോഗമാണ് ഇത്. ശ്വസനത്തിനുള്ള ബുദ്ധിമുട്ടാണ് കുട്ടികളിൽ പ്രധാനമായും കാണുന്ന ലക്ഷണം. രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികളിലാണ് ന്യൂമോണിയ കൂടുതൽ കരുത്ത് പ്രാപിക്കുന്നത്. ഇത് ബാധിച്ച് മരിക്കുന്ന കുട്ടികളുടെ കണക്ക് ലോകത്താകമാനം വെച്ചുനോക്കിയാൽ അതിൽ 20% നമ്മുടെ ഭാരതത്തിൽ ആണ്. ശരിയായ രീതിയിലുള്ള കുത്തിവെപ്പ് കുട്ടികൾക്ക് നൽകുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഒന്നാമത്തെ ഫലപ്രദമായ മാർഗം. കുട്ടികൾക്ക് ആറുമാസം വരെയെങ്കിലും നിർബന്ധമായി മുലപ്പാൽ നൽകിയിരിക്കണം. മുലപ്പാൽ നൽകുന്നത് വഴി കുട്ടികളുടെ രോഗ പ്രതിരോധ ശേഷി വർദ്ധിക്കുകയും ഇത്തരം രോഗങ്ങളിൽ നിന്നും മുക്തി നേടുകയും ചെയ്യാം. കുട്ടികളെ പോലെ തന്നെ ന്യൂമോണിയ പിടിമുറുക്കുന്നത് കൂടുതലും വൃദ്ധജനങ്ങളിൽ ആണ്. ആൻറിബയോട്ടിക്കുകൾ നൽകി ഇതിനെ ഫലപ്രദമായി നേരിടാവുന്നതേയുള്ളൂ. ശ്വാസകോശ ത്തിനു അതിന്റെ ഉള്ളിലേക്ക് കിടക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ശക്തി കുറയുന്നതാണ് വൃദ്ധരിൽ ഈ രോഗം മാരകം ആവാനുള്ള കാരണം. ഹൃദ്രോഗം, പോഷകാഹാരക്കുറവ്, പ്രമേഹം തുടങ്ങിയ രോഗങ്ങൾ എല്ലാം തന്നെ ഇതിൻറെ സാധ്യത വർധിപ്പിക്കുന്നു.
അതുകൊണ്ടുതന്നെ ഇത് തടയാനുള്ള മുൻ കരുതലുകൾ നാം തന്നെ കൈക്കൊള്ളണം. പലതരം രോഗാണുക്കളാണ് ഇത് ഉണ്ടാക്കുന്നത് പ്രത്യേകിച്ച് ന്യൂമോ കോക്കസ്, മൈകോ പ്ലാസ്മ, ന്യൂമോസിസ്, ക്ലമീഡിയ തുടങ്ങിയവ. രോഗാണുക്കളെ പ്രതിരോധിക്കാൻ ശുചിത്വമുള്ള ജീവിതശൈലിയാണ് നാം പിന്തുടരേണ്ടത്. കോവിഡ് എന്ന രോഗത്തിൻറെ ഏറ്റവും മൂർദ്ധന്യ ഭാവ മാണ് ന്യൂമോണിയ. കോവിഡിനെ പ്രതിരോധിക്കാൻ നാം എന്തൊക്കെ വഴികൾ തേടുന്നുണ്ടോ അതുതന്നെയാണ് ന്യൂമോണിയ എന്ന രോഗത്തിന് ചെറുത്തു തോൽപ്പിക്കാനുള്ള വഴികളും. രോഗ പ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക, വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുക,പുകവലി മദ്യപാനം തുടങ്ങിയവ ഉപേക്ഷിച്ച് ആരോഗ്യ ജീവിതം നയിക്കുക തുടങ്ങി കാര്യങ്ങൾ ചെയ്താൽ തന്നെ ന്യൂമോണിയ എന്ന രോഗം നമ്മളെ ഒരിക്കലും പിടികൂടില്ല.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ഗുണമേന്മയുള്ള വിത്തിനങ്ങളും തൈകളും എവിടെ കിട്ടും?
ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?
വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്