Updated on: 7 February, 2021 11:00 AM IST
കാർഷികമേഖലയിൽ ഇന്ത്യയെ ഒരു ആഗോള ശക്തിയായി മാറ്റാനും  അതോടൊപ്പം രാജ്യത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു

താഴെപ്പറയുന്ന ദർശനങ്ങളോടുകൂടി ഒരു സമഗ്ര കാർഷിക കയറ്റുമതി നയം കേന്ദ്രസർക്കാർ അവതരിപ്പിച്ചു.

അനുയോജ്യമായ നയ സംവിധാനങ്ങളിലൂടെ  ഇന്ത്യൻ കാർഷിക സംവിധാനത്തിലെ കയറ്റുമതി സാധ്യതകളെ ഉപയോഗപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഈ നീക്കം, കാർഷികമേഖലയിൽ ഇന്ത്യയെ ഒരു ആഗോള ശക്തിയായി മാറ്റാനും  അതോടൊപ്പം രാജ്യത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു  

കാർഷിക കയറ്റുമതി നയത്തിലെ  പ്രഖ്യാപിത ലക്ഷ്യങ്ങൾ താഴെ പറയുന്നു

  • കയറ്റുമതി ഉല്പന്നങ്ങൾ, വിപണികൾ എന്നിവയുടെ  വൈവിധ്യവൽക്കരണം. പെട്ടെന്ന് ചീത്തയാകുന്ന ഉൽപ്പന്നങ്ങൾ അടക്കമുള്ളവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടുള്ള  മൂല്യവർധന സാധ്യമാക്കുക  
  •  നൂതനവും തദ്ദേശീയവും ജൈവ പരവും പരമ്പരാഗത-പരമ്പരാഗത ഇതരവുമായ  കാർഷിക കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുക

  • മറ്റു രാജ്യങ്ങളിലെ വിപണികളിൽ സാന്നിധ്യം ഉറപ്പിക്കുന്നതിനായും, ഇറക്കുമതി  തടസ്സങ്ങളെ മറികടക്കാനും വിളകളുടെ ശുചിത്വ സംബന്ധിയായ പ്രശ്നങ്ങൾ  അടക്കമുള്ളവ  പരിഹരിക്കാനും  ഒരു സംവിധാനം ലഭ്യമാക്കുക.
  • ആഗോള മൂല്യ ശൃംഖലകളുമായി ചേർന്നുകൊണ്ട് ആഗോള കാർഷിക കയറ്റുമതിയിലെ ഇന്ത്യൻ പങ്കാളിത്തം ഇരട്ടി ആക്കുന്നതിന് നടപടികൾ സ്വീകരിക്കുക
  • വിദേശ വിപണികളിലെ  കയറ്റുമതി സാധ്യതകളുടെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്താൻ കർഷകരെ സജ്ജമാക്കുക
  • കാർഷിക കയറ്റുമതി നയത്തിന്റെ  ഭാഗമായി   കയറ്റുമതി പ്രോത്സാഹനം ലക്ഷ്യമിട്ട്   നിരവധി ഉൽപ്പന്ന-ജില്ല ക്ലസ്റ്ററുകളെ  കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ഉത്പാദനം, കയറ്റുമതി സാധ്യതകൾ, ഉൽപാദന നിർവഹണ പ്രവർത്തനങ്ങളുടെ  വലിപ്പം, കയറ്റുമതി പ്രക്രിയകളിലെ ഇന്ത്യൻ പങ്കാളിത്തം, കാർഷിക കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ തുടങ്ങിയവ പരിഗണിച്ചാണ് ഇവയെ കണ്ടെത്തിയത് , ഇവ ഉൾപ്പെടുന്ന പട്ടിക അനുബന്ധം ഒന്നിൽ ചേർത്തിട്ടുണ്ട്.

വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം

English Summary: Policy aimed at increasing agricultural exports
Published on: 07 February 2021, 09:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now