വൈക്കം: ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ വിഷമയമില്ലാത്ത മത്സ്യങ്ങള്‍ പ്രാദേശികമായി ലഭ്യമാക്കുന്നതിനായി ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് പൊതു ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. To ensure food security, the Department of Fisheries has deposited juvenile fish in public waters as part of popular fish farming to make non-toxic fish available locally.വൈക്കത്തെ 13 പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലുമായി കാര്‍പ്പ് ഇനത്തില്‍പെട്ട കട്‌ല, രോഹു, മൃഗാള്‍ തുടങ്ങിയവയുടെ 1,30,000 ലധികം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
നഗരത്തിലെ അയ്യര്‍കുളം ചാലക്കുളം, കാളികുളം, പൂരക്കുളം, മൂകാംബിക കുളം തുടങ്ങിയ ജലാശയങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. അയ്യര്‍കുളങ്ങരയിലെ കുളത്തില്‍ സികെ ആശ എംഎല്‍എ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അംബരീഷ് ജിവാസു, കൗണ്‍സിലര്‍ എസ് ഹരിദാസന്‍ നായര്‍, വൈക്കം ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ മറ്റം മെറിറ്റ് കുര്യന്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബീന ജോസഫ്, പ്രമോട്ടര്‍ മിന്‍സി മാത്യു, ടി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സുഭിക്ഷ കേരളം മാതൃകയായി വൈക്കത്തെ വ്യവസായി സുഹൃത്തുക്കൾ
#Subhiksha keralam#Fish Farm#Keralam#Vaikom#FTB