ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പൊതു ജലാശയങ്ങളിലും സ്വകാര്യ കുളങ്ങളിലും കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നല്‍കുന്ന പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു.
കാര്‍പ്പ് മത്സ്യങ്ങള്‍ക്കൊപ്പം വിവിധയിനങ്ങളായ കട്‌ല, റോഹു, ഗ്രാസ്‌കാര്‍പ്പ് എന്നീ മത്സ്യങ്ങള്‍ ഉള്‍പ്പെടെ 2280 മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പാമ്പുങ്ങല്‍ വീട്ടില്‍ കെ ബി മിനി ചിറ്റിലപ്പിള്ളി, പി നരേന്ദ്രനാഥന്‍ പുറനാട്ടുകര, ലിഷ പാമ്പുങ്ങല്‍ ചിറ്റിലപ്പിള്ളി, എടത്തു പറമ്പില്‍ എ ആര്‍ ഉണ്ണികൃഷ്ണന്‍ പുറനാട്ടുകര, എ എം ഷിനോദ് പുറനാട്ടുകര, വി ആര്‍ ഉണ്ണികൃഷ്ണന്‍ പുഴക്കല്‍ എന്നീ കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ആറുമാസത്തെ വളര്‍ച്ചയ്ക്ക് ശേഷം വിളവെടുക്കുന്ന മത്സ്യങ്ങള്‍ക്ക് 500 ഗ്രാം മുതല്‍ ഒരു കിലോ വരെ ഭാരമുണ്ടാകും. പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍മാര്‍, അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍ അമല്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Fish fry were distributed to the fish farmers of Atat Gram Panchayat as part of the popular fish farming program implemented by the Fisheries Department. Gram Panchayat President Simi Ajithkumar inaugurated the scheme of providing carp fish fry in public water bodies and private ponds.