Updated on: 25 July, 2023 9:53 AM IST
Post-Covid health issues: CMFRI with seaweed product to boost immunity

കൊച്ചി: കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുള്ളവരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽപായലിൽ നിന്നും പ്രകൃതിദത്ത ഉൽപന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). SARS-CoV-2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആൻറി വൈറൽ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നത്തിനുണ്ട്. കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോ-ആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് കടൽമീൻ ഇമ്യുണോ-ആൽഗിൻ എക്‌സട്രാക്റ്റ് എന്ന് പേരുള്ള ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നത്.

പൂർണമായും പ്രകൃതിദത്ത ചേരുവകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഉൽപ്പന്നത്തിന് യാതൊരു വിധ പാർശ്വഫലങ്ങളുമില്ലെന്നത് വിശദമായ പ്രി-ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആൻറ് ഹെൽത്ത് ഡിവിഷൻ മേധാവി ഡോ കാജൽ ചക്രവർത്തി പറഞ്ഞു.

SARS-CoV-2 ഡെൽറ്റ വകഭേദങ്ങൾ ബാധിച്ച കോശങ്ങളിൽ വൈറസ് ബാധയുടെ വ്യാപ്തി കുറയക്കാനും അമിതമായ അളവിലുള്ള സൈറ്റോകൈൻ ഉൽപാദനം നിയന്ത്രിച്ച് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഈ ഉൽപന്നം സഹായകരമാകുന്നതായി പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആർഐ വികസിപ്പിക്കുന്ന പത്താമത്തെ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നമാണിത്. മരുന്നായല്ല, ഭക്ഷ്യപൂരകങ്ങളായി ഉപയോഗിക്കുന്നവയാണ് ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ. നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തമസമർദം, തൈറോയിഡ്, ഫാറ്റി ലിവർ എന്നീ രോഗങ്ങളെ ചെറുക്കുന്നതിന് സിഎംഎഫ്ആർഐ കടൽപായലിൽ നിന്നും ഉൽപന്നങ്ങൾ വികസിപ്പിച്ചിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കടൽപ്പായൽ(sea weed) ആരോഗ്യ ഗുണങ്ങൾ എന്തൊക്ക?

ഈ ഉൽപന്നം വ്യാവസായികമായി നിർമ്മിക്കുന്നതിന്, മരുന്ന് നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി, കടൽപായലിൽ നിന്നും ആരോഗ്യ സംരക്ഷണത്തിനുതകുന്ന കണ്ടെത്തലുകൾക്കായി സിഎംഎഫ്ആർഐ പഠനം നടത്തിവരുന്നുണ്ട്. കൂടാതെ, കടൽപായൽ കൃഷി വ്യാപമാക്കുന്നതിനുള്ള പദ്ധതികളും നിലവിലുണ്ട്.

English Summary: Post-Covid health issues: CMFRI with seaweed product to boost immunity
Published on: 25 July 2023, 09:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now