പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്കിന്റെ (POSB) സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധി ഇന്ത്യ പോസ്റ്റ് വർദ്ധിപ്പിച്ചു. ഭേദഗതി ഡിസംബർ 12 മുതൽ പ്രാബല്യത്തിൽ വരും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് ഉപഭോക്താക്കൾ എല്ലാ ദിവസവും ഏത് സേവിംഗ്സ് അക്കൗണ്ടിലും കുറഞ്ഞത് 500 രൂപ ബാലൻസ് നിലനിർത്തേണ്ടിവരുമെന്ന് കേന്ദ്ര സർക്കാരിന്റെ തപാൽ വകുപ്പ് അറിയിച്ചു.
മിനിമം ബാലൻസ് നിർബന്ധം
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് നിർബന്ധമാണെന്ന് ഇന്ത്യ പോസ്റ്റ് ഓഫീസ് ട്വീറ്ററിലൂടെയാണ് അറിയിച്ചത്. 11.12.2020 ഓടെ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളിൽ കുറഞ്ഞത് 500 രൂപ ബാലൻസ് നിലനിർത്തുക എന്നാണ് ഇന്ത്യ പോസ്റ്റ് സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്.
ബാലൻസ് ഇല്ലെങ്കിൽ ഇന്ത്യാ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഈ സാമ്പത്തിക വർഷാവസാനം സേവിംഗ്സ് അക്കൗണ്ടിൽ മിനിമം 500 രൂപ നിലനിർത്തുന്നില്ലെങ്കിൽ, 100 രൂപ അക്കൗണ്ട് മെയിന്റനൻസ് ഫീസായി കുറയ്ക്കും. അക്കൌണ്ട് ബാലൻസ് ഇല്ലെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യും.
#krishijagran #kerala #postofficeaccount #need #minimumbalance
പോസ്റ്റ് ഓഫീസ് സ്കീം: പണം നിക്ഷേപിച്ച് 5 വർഷത്തിനുള്ളിൽ 14 ലക്ഷം നേടുക