സുരക്ഷിതവും നല്ല വരുമാനം നേടാവുന്നതും ആയതുകൊണ്ട് പോസ്റ്റോഫീസ് സ്‌കീമുകൾക്കും നിക്ഷേപങ്ങൾക്കും ഇന്ന് ഡിമാൻഡാണ്. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്കിലെന്ന പോലെ ഇനി പോസ്റ്റ് ഓഫീസിലും എളുപ്പത്തിൽ ഡിജിറ്റൽ സേവിങ്സ് അക്കൗണ്ടുകൾ തുറക്കാനും സാധിക്കും, അതും സീറോ ബാലൻസിൽ. ആധാറും പാൻ കാർഡും ഉള്ള 18 വയസ്സിനു മുകളിലുള്ള ആർക്കും അക്കൗണ്ട് തുറക്കാൻ ആകും. ശരാശരി ബാലൻസ് അക്കൗണ്ടിൽ നില നിർത്തേണ്ട ആവശ്യമില്ല. സീറോ ബാലൻസ് ഉപയോഗിച്ച് അക്കൗണ്ട് തുറക്കാം എന്നതാണ് പ്രധാന നേട്ടം.
ദിവസം 100 രൂപയിൽ താഴെ നിക്ഷേപിച്ച് ഈ പോസ്റ്റോഫീസ് പദ്ധതിയിലൂടെ 1.5 ലക്ഷം രൂപ നേടാം
അക്കൗണ്ട് തുറന്ന് 12 മാസത്തിനുള്ളിൽ തന്നെ അക്കൗണ്ട് ഉടമ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണം. 2022 ഫെബ്രുവരി ഒന്നുമുതൽ അക്കൗണ്ടിന് 2.25 ശതമാനം പലിശ നിരക്ക് മുതലായിരിക്കും ലഭിക്കുക. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട് റെഗുലർ സേവിങ്സ് അക്കൗണ്ട് ആയി തന്നെ അപ്ഗ്രേഡ് ചെയ്യും. ഇതിനായുള്ള നടപടിക്രമങ്ങൾ ഏതെങ്കിലും പോസ്റ്റ് ഓഫീസ് ശാഖകളിൽ നിന്നും പോസ്റ്റുമാൻറെ സഹായത്തോടെയും പൂർത്തിയാക്കാം.
അക്കൗണ്ടിൽ പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് വാർഷിക നിക്ഷേപം അനുവദിക്കുക.
ഇന്ത്യൻ പോസ്റ്റ് പെയ്മൻറ് ബാങ്ക് 2021 നവംബർ 3-ന് പുറപ്പെടുവിച്ച വിജ്‍ഞാപനം അനുസരിച്ച്, ഒരു ബേസിക് സേവിംഗ്സ് അക്കൗണ്ട് ഉപയോഗിച്ച് പ്രതിമാസം നാല് ഇടപാടുകൾ വരെ സൗജന്യമായി നടത്താം. പിന്നീട് പണം പിൻവലിക്കുന്നതിന് ഓരോ ഇടപാടിനും കുറഞ്ഞത് 25 രൂപ അല്ലെങ്കിൽ തുകയുടെ മൂല്യത്തിൻെറ 0.50 ശതമാനം ഈടാക്കും. ജിഎസ്ടി, മറ്റ് നികുതികൾ എന്നിവ കൂടാതെയാണിത്.
വീട്ടിലിരുന്ന് പോസ്റ്റോഫീസ് പണം അടയ്ക്കാം
പലിശ നിരക്കുകൾ
2022 ഫെബ്രുവരി 1 മുതൽ, ഒരു ലക്ഷം രൂപ വരെ ബാലൻസുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് 2.25 ശതമാനം പലിശ നിരക്കായിരിക്കും ലഭിക്കുക; ഒരു ലക്ഷം രൂപയ്ക്കും രണ്ട് ലക്ഷം രൂപയ്ക്കുമിടയിലുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശ നിരക്ക് ലഭിക്കും.
ചില സേവിങ്സ് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിനും ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഇപ്പോൾ ചാര്‍ജ് ഈടാക്കുന്നുണ്ട്. 150 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. അക്കൗണ്ട് തുറന്ന് ഒരു വര്‍ഷത്തിനുള്ളിൽ കെവൈസി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും. ഇത്തരം അക്കൗണ്ടുകൾ തുറന്ന് ഒരു വർഷത്തിന് ശേഷം ഡിജിറ്റൽ സേവിംഗ്‌സ് അക്കൗണ്ട് ക്ലോസ് ചെയ്‌താൽ മാത്രമേ ചാർജ് ബാധകമാകൂ. അല്ലെങ്കിൽ, അക്കൗണ്ട് ക്ലോഷറിന് നിരക്കുകളൊന്നും ഈടാക്കില്ല. ഡിജിറ്റൽ സേവിംഗ്‌സ് അക്കൗണ്ട് ക്ലോഷർ ചാർജുകൾ 2022 മാർച്ച് അഞ്ച് മുതൽ പ്രാബല്യത്തിൽ വരും.