Updated on: 30 March, 2022 11:29 AM IST
Post office investment scheme offering 7.4% interest rate for senior citizens

സുരക്ഷിതവും ലാഭകരമായ സ്ഥിരവരുമാനം ലഭ്യമാക്കാനാവുന്നതുമായ ജനപ്രിയമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. പോസ്റ്റ് ഓഫീസ് ഇതിനകം നിരവധി പദ്ധതികൾ കൊണ്ടുവന്നു കഴിഞ്ഞു.  അടുത്തിടെ പോസ്റ്റ് ഓഫീസിൽ അവതരിപ്പിച്ച മറ്റൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS).

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് ആർ.ഡി പദ്ധതി : 10000 രൂപ നിക്ഷേപിച്ച്, 7 ലക്ഷം വരെ നേടാം

എന്താണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS)

ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി പോസ്റ്റ് ഓഫീസ് അവതരിപ്പിച്ച ഒരു പദ്ധതിയാണിത്. സ്ഥിരവരുമാനം ആഗ്രഹിക്കുന്ന ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകൾ (post office savings scheme) ഏറ്റവും ജനപ്രിയമായ നിക്ഷേപ പദ്ധതിയാണ്. പ്രായമായ ആളുകള്‍ക്കായി പ്രത്യേകമായ ഒരു പദ്ധതി സര്‍ക്കാര്‍ പിന്തുണയോടെ പോസ്റ്റ് ഓഫീസ് ആവിഷ്‌കരിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ വിരമിക്കലിന് ശേഷം ഒരു നിശ്ചിത വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS ) വാഗ്ദാനം ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. ഇത് അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള ആളുകള്‍ക്ക് വേണ്ടിയുള്ളതായതിനാൽ പോളിസി സ്‌കീം ആരംഭിക്കുന്ന തീയതിയില്‍ ആ പ്രായ പരിധി ബാധകമാകുന്ന പൗരന്മാര്‍ക്ക് മാത്രമേ നിക്ഷേപം നടത്താൻ കഴിയൂ.

ഇന്ത്യ പോസ്റ്റ് വെബ്സൈറ്റ് അനുസരിച്ച്, അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ 1000 രൂപയുടെ ഗുണിതങ്ങളായിരിക്കണം. കൂടാതെ ഒരാളുടെ പരമാവധി നിക്ഷേപം 15 ലക്ഷം രൂപയില്‍ കൂടരുത്. പിപിഎഫ് അക്കൗണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി പ്രിൻസിപ്പൽ തുകയെ അടിസ്ഥാനമാക്കിയാണ് പലിശ കണക്കാക്കുന്നത്. എന്നിരുന്നാലും, ഒരാള്‍ക്ക് ഒന്നിലധികം SCSS അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും എന്നാല്‍ മൊത്തം നിക്ഷേപം പരമാവധി പരിധി കവിയാന്‍ പാടില്ല.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് സ്‌കീം: 16 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ 100 രൂപയില്‍ നിക്ഷേപം തുടങ്ങാം, എങ്ങനെ?

ആർക്കെല്ലാം ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കാം?

- 60 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു വ്യക്തിയ്ക്ക്.

- 55 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയും പ്രായമുള്ള, വിരമിച്ച സിവിലിയന്‍ ജീവനക്കാര്‍. ഇവര്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ നിക്ഷേപം നടത്തുമെന്ന വ്യവസ്ഥയ്ക്ക് വിധേയരാകണം.

- 50 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയുമുള്ള, വിരമിച്ച പ്രതിരോധ ജീവനക്കാര്‍. ഇവര്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ നിക്ഷേപം നടത്തുമെന്ന വ്യവസ്ഥയ്ക്ക് വിധേയരാകണം.

- വ്യക്തിഗതമായോ പങ്കാളിയുമായി സംയുക്തമായോ അക്കൗണ്ട് തുറക്കാം.

പലിശ നിരക്ക് എങ്ങനെ?

പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അക്കൗണ്ടിന്റെ നിക്ഷേപ തുകയുടെ പലിശ, പണം നിക്ഷേപിക്കുന്ന തീയതി മുതല്‍ ത്രൈമാസ അടിസ്ഥാനത്തില്‍ നല്‍കും. മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നീ തീയതികളിലാണ് പലിശ ലഭിക്കുക. നിലവില്‍, പോസ്റ്റ് ഓഫീസ് SCSS അക്കൗണ്ട് 7.4 ശതമാനം പലിശ നിരക്ക് നല്‍കുന്നു. ഓരോ പാദത്തിലും നല്‍കേണ്ട പലിശ ഒരു അക്കൗണ്ട് ഉടമ ക്ലെയിം ചെയ്യുന്നില്ലെങ്കില്‍ ആ പലിശയ്ക്ക് അധിക പലിശ ലഭിക്കില്ല.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ എസ്സിഎസ്എസ് അക്കൗണ്ടുകളിലെയും മൊത്തം പലിശ 50,000/- രൂപയില്‍ കൂടുതലാണെങ്കില്‍ പലിശയ്ക്ക് നികുതി നല്‍കേണ്ടി വരും. കൂടാതെ നിശ്ചിത നിരക്കില്‍ ടിഡിഎസ് മൊത്തം പലിശയില്‍ നിന്ന് ഈടാക്കും. ഫോം 15 G/15H സമര്‍പ്പിച്ചാല്‍ ടിഡിഎസ് കിഴിവ് ചെയ്യില്ല.

English Summary: Post office investment scheme offering 7.4% interest rate for senior citizens
Published on: 30 March 2022, 11:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now