Updated on: 7 March, 2022 6:22 PM IST
POST OFFICE Latest: ഏപ്രിൽ 1 മുതൽ പലിശ നിരക്ക് നിയമങ്ങളിൽ മാറ്റം

അടുത്തിടെയാണ് പിപിഎഫിന്റെ നിയമങ്ങളിൽ മാറ്റം വരുത്തിയത്. ഇപ്പോഴിതാ രാജ്യത്തെ ജനപ്രിയ നിക്ഷേപ പദ്ധതികൾ പ്രദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസിലെ സേവിങ് സ്‌കീമുകളിലും ചില നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതായത്, പോസ്‌റ്റോഫീസിൽ നിന്നുള്ള നിക്ഷേപങ്ങളുടെ പലിശ സംബന്ധിച്ചുള്ള നിയമത്തിലാണ് തപാൽ വകുപ്പ് മാറ്റങ്ങൾ അവതരിപ്പിക്കുന്നത്.
അതായത്, പോസ്റ്റ് ഓഫീസ് പ്രതിമാസ നിക്ഷേപ പദ്ധതിയായ എംഐഎസ്, എസ്‌സിഎസ്എസ്, ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് (ടിഡി) എന്നിവയിൽ നിന്ന് ആരെങ്കിലും പലിശ തുക പണമായി എടുക്കുകയാണെങ്കിൽ, 2022 ഏപ്രിൽ 1 മുതൽ അത് സാധിക്കില്ല.

MIS, SCSS അല്ലെങ്കിൽ TD അക്കൗണ്ടുകൾ വഴി സർക്കാരിന് ലഭിക്കുന്ന പലിശ ഏപ്രിൽ 1 മുതൽ നിക്ഷേപകരുടെ സേവിങ്സ് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയയ്ക്കുമെന്നാണ് ഏറ്റവും പുതിയ വാർത്ത. പലിശ തുക മാസത്തിലോ ത്രൈമാസത്തിലോ വാർഷികത്തിലോ ആണ് ലഭിക്കുന്നതെങ്കിലും ഈ നിയമം ബാധകമായിരിക്കും.
അതുപോലെ ഒരു നിക്ഷേപകൻ തന്റെ സേവിങ്സ് പദ്ധതിയെ ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ സേവിങ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഒരാൾക്ക് ഏപ്രിൽ 1 മുതൽ സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. ഇത്തരം തടസ്സങ്ങൾ ഒഴിവാക്കണമെങ്കിൽ 2022 മാർച്ച് 31ന് മുൻപ് പോസ്റ്റ് ഓഫീസ് സ്‌കീമിനെ സേവിങ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്യുക.

മാർച്ച് 31നകം രണ്ട് അക്കൗണ്ടുകളും ലിങ്ക് ചെയ്തില്ലെങ്കിൽ ഏപ്രിൽ ഒന്നിന് ശേഷം ലഭിക്കുന്ന പലിശ തപാൽ ഓഫീസിലെ വിവിധ ഓഫീസ് അക്കൗണ്ടുകളിൽ നിക്ഷേപിക്കും. പലിശ തുക വിവിധ ഓഫീസ് അക്കൗണ്ടിൽ നിക്ഷേപിച്ചുകഴിഞ്ഞാൽ, അത് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് അല്ലെങ്കിൽ ചെക്ക് വഴി മാത്രമേ നൽകൂ.

5 വർഷത്തെ പ്രതിമാസ വരുമാന സ്കീമിൽ (എംഐഎസ്), പലിശ പണം പ്രതിമാസ അടിസ്ഥാനത്തിലാണ് നൽകുന്നത്. അതേസമയം 5 വർഷത്തെ സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിന് (എസ്‌സിഎസ്എസ്) പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് നൽകുന്നത്. അതേ സമയം, TD അക്കൗണ്ടിന്റെ പലിശ വാർഷികാടിസ്ഥാനത്തിൽ നൽകും.

ഗ്രാമീണ മേഖലയിൽ നിന്നുള്ളവർക്കും സാധാരണക്കാർക്കും വിശ്വസ്തതയോടെയും സുതാര്യതയോടെയും നിക്ഷേപം നടത്താനും സമ്പാദ്യം ഉറപ്പാക്കാനുമുള്ള സേവനങ്ങളാണ് പോസ്റ്റ് ഓഫീസ് മുഖേന ലഭിക്കുന്നത്. കൂടുതൽ ആകർഷകമായ പലിശ നിരക്കിൽ സമ്പാദ്യം ഉറപ്പുവരുത്താമെന്നതും ഇന്ത്യൻ തപാൽ വകുപ്പ് നൽകുന്ന സേവനത്തിന്റെ സവിശേഷതയാണ്.

English Summary: POST OFFICE Latest: New Interest Rules For Schemes April 1 Onwards
Published on: 07 March 2022, 06:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now