വരുമാനത്തിൻെറ ചെറിയൊരു ഭാഗം നീക്കി വെച്ച് തന്നെ ഇൻഷുറൻസിന് പുറമെ നല്ലൊകു തുക നേടാനാകുമെന്നതാണ് ഈ പ്ലാനിൻറ പ്രധാന ആകര്‍ഷണം. ദിവസേന 15 രൂപ നീക്കി വെച്ചാൽ 14 ലക്ഷം രൂപ വരെ നേടാനാകുമെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഗ്രാമീണ മേഖലകളിലെ പോസ്റ്റ് ഓഫീസ് ഇടപാടുകാര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം. നിക്ഷേപം മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാക്കുമ്പോൾ മുഴുവൻ തുകയും ലഭിക്കും. നിക്ഷേപം മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാക്കും മുമ്പ് മൂന്ന് തവണയായി മണീ ബാക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താം.
എങ്ങനെ നിക്ഷേപിക്കും?
പദ്ധതിക്ക് കീഴിൽ പരമാവധി സം അഷ്വേര്‍ഡ് തുക 10 ലക്ഷം രൂപയാണ്. 15 വർഷം 20 വർഷം എന്നിങ്ങനെ രണ്ട് കാലയളവുകളിൽ നിക്ഷേപം നടത്താം. പോളിസിയിൽ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 19 വയസാണ്. 15 വർഷത്തെ പോളിസി ലഭിക്കുന്നതിനുള്ള പരമാവധി പ്രായം 45 വയസും 20 വർഷത്തെ പോളിസിക്ക് പരമാവധി പ്രായം 40 വയസും ആണ്.
15 വർഷത്തെ പോളിസിയിൽ 6 വർഷം കഴിയുമ്പോൾ ഉപഭോക്താവിന് സം അഷ്വേർഡ് തുകയും20 ശതമാനം മണി-ബാക്ക് ആയി ലഭിക്കും. 9, 12 വര്‍ഷങ്ങളിലും ആനുകൂല്യം ലഭിക്കും.ബോണസ് ഉൾപ്പെടെ ബാക്കി 40 ശതമാനം തുക മെച്യൂരിറ്റി പൂർത്തിയാകുമ്പോൾ ഉപഭോക്താവിന് നൽകും.20 വർഷത്തെ പോളിസിയിൽ നിക്ഷേപം 8 വർഷം പൂര്‍ത്തിയാകുമ്പോഴും, 12 വർഷം, 16 വർഷം എന്നിങ്ങനെ പിന്നിടുമ്പോഴും പണം ലഭിക്കും. ബാക്കി തുക ബോണസ് ഉൾപ്പെടെ പിന്നീട് പിൻവലിക്കാം.
പോളിസി ഇങ്ങനെ
25 വയസുള്ള ഒരാൾ 20 വർഷത്തേക്ക് പോളിസി എടുക്കുകയാണെങ്കിൽ പ്രതിമാസം 2,853 രൂപ പ്രീമിയം വരും,പ്രതിദിനം 95 രൂപ.നിക്ഷേപം 8, 12, 16 വർഷങ്ങൾ പൂര്‍ത്തിയാക്കുമ്പോൾ 1.4 ലക്ഷം രൂപയാണ് ലഭിക്കുക. ഒടുവിൽ 2.8 ലക്ഷം രൂപ സം അഷ്വേർഡായി ലഭിക്കും. 7 ലക്ഷം രൂപയുടെ വാർഷിക ബോണസ് 33600 രൂപയായിരിക്കും. 20 വർഷത്തേക്കുള്ള ബോണസ് 6.72 ലക്ഷം രൂപയും. 20 വർഷത്തിനുള്ളിൽ ഉപഭോക്താവിന് മൊത്തം 13.72 ലക്ഷം രൂപ ലഭിക്കും.
മണീബാക്ക് കഴിഞ്ഞുള്ള തുക ബോണസ് ഉൾപ്പെടെ തിരികെ ലഭിക്കും