യാതൊരു അപകടസാധ്യതയുമില്ലാതെ ന്യായമായ വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങൾക്കാണ് നിക്ഷേപകർ എപ്പോഴും പ്രാധാന്യം കൊടുക്കുന്നത്.
പോസ്റ്റോഫീസ് പദ്ധതി ഫലത്തിൽ രണ്ട് മാനദണ്ഡങ്ങളും പാലിക്കുന്നു, മറ്റെവിടെനിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നു.
ഒരു നിശ്ചിത കാലയളവിൽ മികച്ച വരുമാനം നൽകുന്ന പ്രതിമാസ വരുമാന പദ്ധതികളിലൊന്നാണ് "പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇൻകം പ്ലാൻ". നിക്ഷേപകർക്ക് ഓരോ മാസവും ഒരു നിശ്ചിത തുക ഈ പദ്ധതിയിലൂടെ സ്വന്തമാക്കാന്‍ നിക്ഷേപകന് സാധിക്കും.
എന്താണ് മന്ത്‌ലി ഇൻകം പ്ലാൻ (Monthly Income Plan)?
മന്ത്‌ലി ഇന്‍കം പ്ലാന്‍ അഥവാ പ്രതിമാസ വരുമാന പദ്ധതിയുടെ പ്രധാന സവിശേഷത ഓരോ വര്‍ഷവും അതിന്റെ പലിശ നിരക്ക് ഉയര്‍ന്നു വരും എന്നുള്ളതാണ്. ഈ പദ്ധതി പ്രകാരം ജോയിന്റ് അക്കൗണ്ട് ആരംഭിക്കുന്ന ഏതൊരു വ്യക്തിയ്ക്കും 9 ലക്ഷം രൂപ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ പ്രതിമാസം 4,950 രൂപ പെന്‍ഷന്‍ ലഭിക്കും. 6.6 ശതമാനം നിരക്കില്‍ മുതല്‍ തുകയിന്മേലുള്ള പ്രതിവര്‍ഷ പലിശ നിരക്ക് 59,400 രൂപയാണ്.
നിങ്ങള്‍ക്ക് പ്രതിമാസം ലഭിക്കുന്ന പലിശ 4,950 രൂപയാണ്. അത് ഓരോ മാസവും പിന്‍വലിക്കുവാന്‍ സാധിക്കും. ഈ രീതിയില്‍ നിങ്ങളുടെ മുതല്‍ തുകയില്‍ യാതൊരു തരത്തിലും ബാധിക്കാതെ തന്നെ എല്ലാ മാസവും കൃത്യമായി പലിശ സ്വന്തമാക്കാന്‍ സാധിക്കും. പദ്ധതി മെച്വൂരിറ്റി കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് നിങ്ങള്‍ക്ക് മുതല്‍ തുകയും ലഭിക്കും. 5 വര്‍ഷമാണ് പദ്ധതിയുടെ മെച്വൂരിറ്റി കാലാവധി. അത്രയും വര്‍ഷം നിങ്ങള്‍ക്ക് എല്ലാ മാസവും 4,950 രൂപ പലിശ ലഭിച്ചു കൊണ്ടേയിരിക്കും. താത്പര്യമുള്ള നിക്ഷേപകര്‍ക്ക് മെച്വൂരിറ്റി കാലാവധി ഉയര്‍ത്തുകയും ചെയ്യാം.
ഇനി ഒരു വ്യക്തി സിംഗിള്‍ അക്കൗണ്ട് ആണ് ആരംഭിക്കുന്നതെങ്കില്‍ 4.5 ലക്ഷം രൂപ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ട് ആകുമ്പോഴാണ് നിക്ഷേപം 9 ലക്ഷമാക്കുവാന്‍ സാധിക്കുക.