സുരക്ഷിതമായ നിക്ഷേപങ്ങളിൽ വിശ്വസിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് സ്കീമുകൾ ഏറ്റവും അനുയോജ്യമാണ്. ചില ബാങ്കുകൾ പോസ്റ്റോഫീസിനേക്കാൾ മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ പൂർണമായും സുരക്ഷിതമാണ്. 5 വർഷത്തെ പോസ്റ്റ് ഓഫീസ് Recurring Deposit (RD) പദ്ധതിയെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ:
നിങ്ങൾ സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളിൽ വിശ്വസിക്കുകയും റിസ്ക് എടുക്കാൻ താത്പര്യപ്പെടാത്തവരുമാണെങ്കിൽ ഇത് നിങ്ങൾക്കുള്ള ഒരു മികച്ച നിക്ഷേപ പദ്ധതിയാണ്.
ഒരാൾക്ക് ഒറ്റയ്ക്കും, ജോയിന്റ് അക്കൌണ്ടായി മൂന്ന് പേർക്ക് വരെയും, പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി രക്ഷകർത്താക്കൾക്കും, 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സ്വന്തം പേരിലും അക്കൗണ്ടുകൾ തുറക്കാനാകും.
കുറഞ്ഞ നിക്ഷേപ തുക പ്രതിമാസം കുറഞ്ഞത് 100 രൂപ അല്ലെങ്കിൽ 10 രൂപയുടെ ഗുണിതങ്ങളിൽ നിക്ഷേപം നടത്താം. പരമാവധി നിക്ഷേപ പരിധിയില്ല. കാർഡ് അല്ലെങ്കിൽ ചെക്ക് വഴിയും അക്കൗണ്ട് തുറക്കാൻ കഴിയും.
പലിശ നിരക്ക് ഏപ്രിൽ 1 മുതൽ, പ്രതിവർഷം 5.8% പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് ആർഡി സ്കീമിൽ നിന്ന് ലഭിക്കുന്നത്. 3 വർഷത്തിനുശേഷം പോസ്റ്റ് ഓഫീസ് RD Account ക്ലോസ് ചെയ്യാം. കാലാവധി പൂർത്തിയാകുന്നതിന് ഒരു ദിവസം മുമ്പ് അക്കൌണ്ട് ക്ലോസ് ചെയ്താൽ പോലും സേവിംഗ്സ് അക്കൌണ്ട് പലിശ നിരക്കിനെ ബാധിക്കും.
പോസ്റ്റ് ഓഫീസ് ആർഡി അക്കൌണ്ടിന്റെ കാലാവധി പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 5 വർഷത്തിനുള്ളിൽ അക്കൌണ്ടിന്റെ കാലാവധി അവസാനിക്കും. കാലാവധി പൂർത്തിയായ തീയതി മുതൽ നിക്ഷേപം നടത്താതെ തന്നെ 5 വർഷം വരെ ആർഡി അക്കൗണ്ട് നിലനിർത്താം. ബന്ധപ്പെട്ട പോസ്റ്റോഫീസിൽ അപേക്ഷ നൽകി അക്കൗണ്ട് 5 വർഷത്തേക്ക് കൂടി നീട്ടാം. വിപുലീകരണ സമയത്തും അക്കൗണ്ട് തുറന്ന സമയത്തെ പലിശ നിങ്ങൾക്ക് ലഭിക്കും. വിപുലീകരണ കാലയളവിൽ എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാനാകും.
മെച്യൂരിറ്റി തുക
10 വർഷത്തേക്ക് നിങ്ങൾ ഓരോ മാസവും 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 16 ലക്ഷം രൂപ ലഭിക്കും. അഞ്ച് വർഷത്തേക്ക് എല്ലാ മാസവും 10,000 രൂപ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 7 ലക്ഷം രൂപയോളം ലഭിക്കും. 10 വർഷത്തേക്ക് പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 8 ലക്ഷം രൂപയിൽ കൂടുതൽ സമ്പാദിക്കാം.