ബാങ്കുകളെ അപേക്ഷിച്ച് നല്ല വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നവയാണ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍. പോസ്റ്റ് ഓഫീസ് ഗ്രാമ സുരക്ഷാ യോജന അത്തരത്തിലുള്ള ഒരു നിക്ഷേപ പദ്ധതിയാണ്. അതില്‍ നിങ്ങള്‍ക്ക് കുറഞ്ഞ ഡിപ്പോസിറ്റില്‍ നല്ല വരുമാനം ലഭിക്കും. 19 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ ഇന്‍ഷുറന്‍സ് പദ്ധതി പ്രയോജനപ്പെടുത്താം. ഈ പദ്ധതി പ്രകാരം ഇന്‍ഷ്വര്‍ ചെയ്ത തുക 10,000 മുതല്‍ 10 ലക്ഷം രൂപ വരെയാണ്. പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക, വാര്‍ഷിസ്ഥാനത്തില്‍ പ്രീമിയം നിക്ഷേപിക്കാം.
പ്രീമിയം അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ ഓഫര്‍ കാലാവധി.
ഗ്രാമ സുരക്ഷാ യോജന, ബോണസിനൊപ്പം ഒരു ഗ്യാരണ്ടി കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്, അത് അവരുടെ നിയമപരമായ അവകാശി അല്ലെങ്കില്‍ നോമിനി 80 വയസ്സിനു ശേഷം മരണപ്പെട്ടാല്‍ പ്രയോജനപ്പെടും.
ഉപഭോക്താക്കള്‍ക്ക് വേണെമങ്കില്‍ 3 വര്‍ഷത്തിന് ശേഷം പോളിസി അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കാം. പക്ഷേ അവര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല.
ഉദാഹരണത്തിന്, നിങ്ങള്‍ 19 വയസ്സുള്ളപ്പോള്‍ 10 ലക്ഷം പോളിസി വാങ്ങുകയാണെങ്കില്‍, പ്രതിമാസ പ്രീമിയം 55 വര്‍ഷത്തേക്ക് 1,515 രൂപയും, 58 വര്‍ഷത്തേക്ക് 1,463 രൂപയും, 60 വര്‍ഷത്തേക്ക് 1,411 രൂപയും ആയിരിക്കും. പോളിസി ഉടമയ്ക്ക് 55 വര്‍ഷത്തേക്ക് 31.60 ലക്ഷം രൂപയും, 58 വര്‍ഷത്തേക്ക് 33.40 ലക്ഷം രൂപയും, 60 വര്‍ഷത്തേക്ക് 34.60 ലക്ഷം രൂപയും ലഭിക്കും.
ഈ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം, പോളിസി വാങ്ങി 4 വര്‍ഷത്തിന് ശേഷം ഉപഭോക്താക്കള്‍ക്ക് വായ്പ ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ട്. കൂടാതെ, പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് ബോണസും വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം, ഓരോ 1000 രൂപയ്ക്കും 65 രൂപ ബോണസ് ലഭിച്ചിരുന്നു.
നാമനിര്‍ദ്ദേശം ചെയ്ത വ്യക്തിയുടെ പേര് അല്ലെങ്കില്‍ ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ പോലുള്ള മറ്റേതെങ്കിലും വിശദാംശങ്ങള്‍ കൊടുക്കാന്‍ ഉണ്ടെങ്കില്‍, ഉപഭോക്താവിന് അതിനായി അടുത്തുള്ള പോസ്റ്റോഫീസിനെ സമീപിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് 1800 180 5232/155232 എന്ന ടോള്‍ ഫ്രീ സഹായ കേന്ദ്രവുമായി ബന്ധപ്പെടാം അല്ലെങ്കില്‍ ഔ്യോഗിക വെബ്‌സൈറ്റ് ആയ http://www.postallifeinsurance.gov.in സന്ദര്‍ശിക്കുക.
ബന്ധപ്പെട്ട വാർത്തകൾ
പോസ്റ്റ് ഓഫീസ് ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ്: 95 രൂപ നിക്ഷേപിച്ച് 14 ലക്ഷം രൂപ നേടാം
പോസ്റ്റ് ഓഫീസ് ആർ.ഡി പദ്ധതി : 10000 രൂപ നിക്ഷേപിച്ച്, 7 ലക്ഷം വരെ നേടാം