പ്രതിമാസം 100 രൂപ മാത്രം നിക്ഷേപിച്ച് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതമായ ഭാവി ഒരുക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൊന്നാണ് നാഷണല്‍ സേവിങ് സര്ട്ടിഫിക്കറ്റ് സ്കീം അഥവാ എൻ.എ.സി.
നിക്ഷേപകന് പൂര്‍ണമായ സുരക്ഷിതത്വം ഉറപ്പു തരുന്ന നിക്ഷേപ പദ്ധതിയാണ്. മാസം തോറും 100 രൂപ വീതം നിക്ഷേപത്തിലേക്ക് നൽകി, അഞ്ച് വര്‍ഷം കൊണ്ട് സാമ്പത്തിക ഭദ്രത കൈവരിക്കാൻ ഇതുവഴി സാധിക്കും.
5 വര്‍ഷമാണ് നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന്റെ നിക്ഷേപ കാലാവധി. എന്നാല്‍ നിക്ഷേപകന് അത്യാവശ്യമെങ്കിൽ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം തന്നെ എന്‍പിഎസില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കും.
എന്നാല്‍ ഇങ്ങനെ അടിയന്തര സാഹചര്യത്തിൽ പണം പിൻവലിക്കാനാകുന്നത് ചില അധിക നിബന്ധനകള്‍ പാലിച്ചായിരിക്കണം. ഇത്തരത്തിൽ സ്‌കീമിൽ നിന്ന് പണം പിൻവലിക്കുന്നവർ വര്‍ഷത്തിലെ ഓരോ പാദത്തിന്റെയും ആരംഭത്തിൽ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന്റെ പലിശ നിരക്കുകളെ കുറിച്ചും അറിഞ്ഞിരിക്കണം.
യാതൊരു വിധ റിസ്‌കുകളുമില്ലാതെ ചുരുങ്ങിയ കാലയളവിൽ ലക്ഷങ്ങൾ സമ്പാദിക്കാനാകുന്ന എൻ.എ.സിയിൽ മാസം പ്രതി 25,000 രൂപ നിക്ഷേപം നടത്തുകയാണെങ്കിൽ 5 വര്‍ഷത്തിന് ശേഷം 20.06 ലക്ഷം രൂപ സമ്പാദ്യമായി ലഭിക്കും.
അതായത് 5.9 ശതമാനം പലിശ നിരക്കില്‍, 15 ലക്ഷം രൂപയാണ് ഈ വർഷ കാലയളവിൽ നിക്ഷേപിക്കുന്നത്. പലിശയിനത്തില്‍ ഇതിലൂടെ ലഭിക്കുന്ന ആദായം 5.06 ലക്ഷം രൂപയാണ്.
നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് സ്കീമിനെ കുറിച്ചുള്ള വിശദവിവരങ്ങൾ
- ഒരു മുതിര്‍ന്നയാള്‍ക്കും പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കും സിംഗിള്‍ ഹോള്‍ഡര്‍ ടൈപ്പ് സര്‍ട്ടിഫിക്കറ്റ്
വാങ്ങാം.
- അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും ചെറിയ തുക 100 രൂപയാണ്. എന്നാൽ എത്ര രൂപ വരെയും പരമാവധി നിക്ഷേപിക്കാനാകും.
- സ്കീമിലൂടെ നിക്ഷേപത്തിന് ലഭ്യമാകുന്ന പലിശനിരക്ക് 5.9 ശതമാനമാണ്. ഇത് വര്‍ഷം തോറും കൂട്ടുന്നുണ്ട്.
- സ്‌കീമിൽ പങ്കാളിയാകുന്നവർക്ക് ആദായനികുതി ആനുകൂല്യം ലഭിക്കുന്നു. പോസ്റ്റ് ഓഫീസ് ദേശീയ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിലെ നിക്ഷേപങ്ങളും 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഇളവ് നേടാന്‍ യോഗ്യത നേടിയവാണ്.
- ഒരു നിക്ഷേപകൻ/ നിക്ഷേപകയുടെ കയ്യിൽ നിന്നും മറ്റൊരാളിലേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുകയാണെങ്കിൽ, പഴയ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നില്ല. പകരം, പുതിയ ഉടമയുടെ പേര് പഴയ സര്‍ട്ടിഫിക്കറ്റില്‍ എഴുതി ചേർക്കുകയാണ് ചെയ്യുന്നത്.
ഓരോ വർഷവും എന്‍പിഎസിലൂടെ 5.9 ശതമാനം പലിശ നിരക്കാണ് ലഭിക്കുന്നതെങ്കിലും ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കാനും നിക്ഷേപകന് അര്‍ഹതയുണ്ട്.