Updated on: 15 December, 2021 12:03 PM IST
Post Office

ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയമാണ് വാര്‍ദ്ധക്യം എന്ന് പറയുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഓരോ വ്യക്തിയും തന്റെ വാര്‍ദ്ധക്യം സുരക്ഷിതമാക്കാന്‍ ഇഷ്ടപ്പെടുന്നു. അത്‌കൊണ്ട് തന്നെയാണ് പോസ്റ്റ് ഓഫീസ അതിനുതകുന്ന തരത്തില്‍ നിക്ഷേപദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍ പോസ്റ്റ് ഓഫീസ് നല്‍കുന്ന നിക്ഷേപ പദ്ധതികളെ കുറിച്ച് അറിയുന്നവര്‍ വളരെ കുറവാണ്. സാധാരണയായി, പോസ്റ്റ് ഓഫീസ് വിവിധ നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു, അതില്‍ നിക്ഷേപകര്‍ക്ക് സന്തോഷകരമായ വരുമാനവും ലഭിക്കുന്നുണ്ട്.

SCSS-നെക്കുറിച്ച് നമ്മള്‍ സംസാരിക്കുകയാണെങ്കില്‍, പോസ്റ്റ് ഓഫീസിലെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, അത് നിക്ഷേപകര്‍ക്ക് ശ്രദ്ധേയമായ വരുമാനം നല്‍കുന്നു. ഇക്കാര്യം ്കൊണ്ട് തന്നെ പോസ്റ്റ് ഓഫീസിന്റെ ഈ സ്‌കീം വളരെ സവിശേഷമാണ്, നിങ്ങള്‍ ഒരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ് തിരയുന്നതെങ്കില്‍, പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് പ്ലാനാണ് ഏറ്റവും മികച്ച ഓപ്ഷന്‍.

നിലവില്‍ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തിന് 7.4 ശതമാനം പലിശയാണ് നല്‍കുന്നത്. വിരമിച്ച, നിക്ഷേപകര്‍ക്ക് ഇത് വളരെ പ്രയോജനകരവും സുരക്ഷിതവുമായ പദ്ധതിയായതിന്റെ കാരണം ഇതാണ്. 60 വയസ്സിന് മുകളിലുള്ള നിക്ഷേപകര്‍ക്ക് മാത്രമേ SCSS-ല്‍ അക്കൗണ്ട് തുറക്കാന്‍ കഴിയൂ. അതേസമയം VRS, അതായത് വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം തിരഞ്ഞെടുക്കുന്നവര്‍ക്കും ഈ സ്‌കീം പ്രയോജനപ്പെടുത്താവുന്നതാണ്.


5 വര്‍ഷം കൊണ്ട് 14 ലക്ഷം രൂപ എങ്ങനെ നേടാം
പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമില്‍ 5 വര്‍ഷത്തിനുള്ളില്‍ 14 ലക്ഷം രൂപ ലഭിക്കാന്‍, നിക്ഷേപകന്‍ ഈ സ്‌കീമില്‍ 10 ലക്ഷം രൂപ ഒറ്റത്തവണയില്‍ നിക്ഷേപിക്കണം. അതേ സമയം, 7.4% പലിശ നിരക്കില്‍ 5 വര്‍ഷത്തിന് ശേഷം നിക്ഷേപകര്‍ക്ക് 14,28,964 രൂപ ലഭിക്കും. അതായത് നിക്ഷേപകര്‍ക്ക് പലിശയായി 4,28,964 രൂപ ലഭിക്കും.

ഈ സ്‌കീമില്‍ ചേരുന്നതിന് മുമ്പ്, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം - നിക്ഷേപകര്‍ക്ക് അവരുടെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ 15 ലക്ഷം രൂപയില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന് അറിയുക. ചെറിയ തുകകളില്‍ നിക്ഷേപം ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, 1000/- രൂപയില്‍ തുടങ്ങി ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്

നിങ്ങളുടെ നിക്ഷേപം കാലാവധി ?
പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമിന് കീഴിലുള്ള നിങ്ങളുടെ നിക്ഷേപം 5 വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകും. എന്നിരുന്നാലും, നിങ്ങള്‍ക്ക് ഈ കാലയളവ് 3 വര്‍ഷത്തേക്ക് നീട്ടാനും കഴിയും. ഇതിനായി പോസ്റ്റ് ഓഫീസിലാണ് അപേക്ഷിക്കേണ്ടത്.

ഇത് കൂടാതെ, കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യാനും കഴിയും. മറുവശത്ത്, നികുതി ഇളവിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഈ സ്‌കീമിലെ നിക്ഷേപത്തിന് 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരം നികുതി ഇളവ് നല്‍കിയിട്ടുണ്ട്.

English Summary: Post Office scs scheme: Rs 14 lakh for a period of five years; Details
Published on: 15 December 2021, 12:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now