1. സംസ്ഥാനത്ത് കുതിച്ചുയർന്ന കോഴിയിറച്ചി വില കുത്തനെ ഇടിയുന്നു. ജൂൺ മാസത്തിൽ 153 രൂപയായിരുന്ന റീട്ടെയിൽ വില 95 രൂപയിലേക്ക് കൂപ്പുകുത്തി. 141 രൂപയായിരുന്ന മൊത്ത വ്യാപാര വിലയാകട്ടെ 90 രൂപയിലും എത്തി. ശബരിമല, നോമ്പ് സീസണുകളാണ് വിലയിടിവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. വില ഇനിയും കുറയാനാണ് സാധ്യത. വിലയിടിവ് മൂലം കാസർകോട് ജില്ലയിലെ പല ഫാമുകളിലും ഉൽപാദനം കുറയ്ക്കുകയാണ്.
കൂടുതൽ വാർത്തകൾ: പ്രതിവർഷം 25 കോടി വരുമാനം; ഡോ. രാജാറാം ത്രിപാഠിയ്ക്ക് റിച്ചസ്റ്റ് ഫാർമർ ഓഫ് ഇന്ത്യ അവാർഡ്
2. കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ സൗജന്യ കുത്തിവെയ്പ്പ് തുടരുന്നു. ഡിസംബര്‍ 1ന് ആരംഭിച്ച കുത്തിവയ്പ്പ് 21 പ്രവര്‍ത്തി ദിവസങ്ങളിൽ നടക്കും. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിൽ എത്തിയും ക്യാമ്പുകൾ സംഘടിപ്പിച്ചുമാണ് കുത്തിവെപ്പ് നടത്തുന്നത്. 4 മാസത്തിന് മുകളില്‍ പ്രായമുള്ളതും പൂര്‍ണ്ണ ആരോഗ്യമുള്ളതുമായ കിടാക്കളെയും, പശു, പോത്ത്, കാള, എരുമ എന്നീ മൃഗങ്ങളെയും കുത്തിവെപ്പിന് വിധേയമാക്കും. കുത്തിവെക്കുന്ന മൃഗങ്ങള്‍ക്ക് ഇയര്‍ ടാഗ് ഇടുകയും വിവരങ്ങള്‍ സര്‍ക്കാര്‍ വെബ് സൈറ്റില്‍ ചേര്‍ക്കുകയും ചെയ്യും. ചികിത്സയില്ലാത്ത ഗുരുതര വൈറസ് രോഗത്തെ നിയന്ത്രിക്കുന്നതിന് കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് വളരെ പ്രധാനമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കർഷകർ അതത് മൃഗാശുപത്രികളുമായി ബന്ധപ്പെടണം.
3. സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഭാഗമായി നടപ്പിലാക്കുന്ന തുറന്ന കൃഷിയിടങ്ങളിലെ കൃത്യത കൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. കൊല്ലം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തില്‍ പെട്ട വാഴ /പച്ചക്കറി കര്‍ഷകർക്ക് അപേക്ഷിക്കാം. 1 ഹെക്ടര്‍ വാഴ കൃഷിയ്ക്ക് 35,000 രൂപയും, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റിന് 45,000 രൂപയും, പ്ലാസ്റ്റിക് പുതയിടലിന് 16,000 രൂപയും നിരക്കിലാണ് സബ്‌സിഡി നല്‍കുന്നത്. 1 ഹെക്ടര്‍ പച്ചക്കറി കൃഷിയ്ക്ക് 20,000 രൂപയും, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റിന് 55,000 രൂപയും, പ്ലാസ്റ്റിക് പുതയിടലിനു 16,000 രൂപയും നിരക്കിൽ സബ്‌സിഡി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കൃഷി ഭവനുകളുമായി ബന്ധപ്പെടാം.
4. താറാവ് വളര്‍ത്തല്‍ വിഷയത്തില്‍ സൗജന്യ പരിശീലനം നൽകുന്നു. തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 12 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പരിശീലനം നടക്കും. ഫോൺ: 9188522711, 0469-2965535.