പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഫീൽഡ് എൻജിനീയർ, ഫീൽഡ് സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലായി ആകെ 800 ഒഴിവുകളാണ് ഉള്ളത്. യോഗ്യതയും താൽപ്പര്യവുമില്ല ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.powergrid.in ൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. രണ്ടു വർഷത്തെക്കുള്ള താൽക്കാലിക കരാർ നിയമനമാണ്. ഇന്ത്യയിലോ വിദേശത്തോ നിയമനമുണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/11/2022)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദവിവരങ്ങളും അവയ്ക്ക് വേണ്ട യോഗ്യതകളും
തസ്‌തിക: ഫീൽഡ് എൻജിനീയർ
വിദ്യാഭ്യാസ യോഗ്യത
(ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഐടി): ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / പവർ സിസ്റ്റംസ് എൻജിനീയറിങ് / പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ /ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ എൻജിനീയറിങ് / ഐടിയിൽ 55% മാർക്കോടെ ബിഇ / ബിടെക് / ബിഎസ്‌സി എൻജിനീയറിങ്), ഒരു വർഷം പരിചയം. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല
ബന്ധപ്പെട്ട വാർത്തകൾ: സിഐഎസ്എഫിലെ 787 കോൺസ്‌റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; ശമ്പളം 21,700 - 69,100 രൂപ
ശമ്പളം
30,000-1,20,000 രൂപ.
തസ്‌തിക: ഫീൽഡ് സൂപ്പർവൈസർ
വിദ്യാഭ്യാസ യോഗ്യത
(ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ): ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / പവർ സിസ്റ്റംസ് എൻജിനീയറിങ് / പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ 55% മാർക്കോടെ ഡിപ്ലോമ, ഒരു വർഷം പരിചയം പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/11/2022)
ശമ്പളം
23,000-1,05,000 രൂപ
പ്രായപരിധി
29 ആണ് പ്രായപരിധി. അർഹർക്ക് ഇളവുണ്ട്
അപേക്ഷ ഫീസ്
ഫീൽഡ് എൻജിനീയർ തസ്‌തികയ്ക്ക് 400 രൂപയും ഫീൽഡ് സൂപ്പർവൈസർ തസ്‌തികയ്ക്ക് 300 രൂപയുമാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭടന്മാർ എന്നി അപേക്ഷകർക്കു ഫീസില്ല.