പോസ്റ്റ് ഓഫീസ് നിക്ഷേപം നടത്തുന്ന ഉപഭോക്താക്കൾക്ക് സ്വന്തം മൊബൈൽ ഫോൺ ഉപോഗിച്ച് ഓൺലൈനായി നിക്ഷേപം നടത്താമെന്നുള്ളത് പലർക്കും അറിയില്ല. ഇതിനായി India Post, മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസിൽ നേരിട്ട് പോകാതെ തന്നെ PPF അക്കൗണ്ടുകളിലേക്കും മറ്റ് പോസ്റ്റ് ഓഫീസ് സ്കീമുകളിലേക്കും ഓൺലൈൻ നിക്ഷേപം ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്താൻ പോസ്റ്റ് ഓഫീസ് ഉപഭോക്താക്കളെ ഇത് സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Google Paystore ൽ നിന്ന് India Post മൊബൈൽ ബാങ്കിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യണം
- ആപ്പ് വഴി ഇടപാട് നടത്താൻ, ഉപഭോക്താക്കൾക്ക് ഒരു CBS അല്ലെങ്കിൽ Core Banking Solution ലഭ്യമായ ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം.
- കൂടാതെ പോസ്റ്റ് ഓഫീസ് ഉപഭോക്താവിന് Internet Banking ൻറെ സാധുവായ ലോഗിൻ, ഇടപാട് ക്രെഡൻഷ്യലുകൾ എന്നിവ ഉണ്ടായിരിക്കണം. ഇന്റർനെറ്റ് ബാങ്കിംഗ് ഇല്ലെങ്കിൽ നെറ്റ് ബാങ്കിംഗിന് ശേഷം മൊബൈൽ ബാങ്കിംഗ് ലഭ്യമാക്കണം.
- ഒരു mobile / Internet Banking അഭ്യർത്ഥന ഫോം പൂരിപ്പിച്ച് അക്കൗണ്ട് ഉടമ മൊബൈൽ ബാങ്കിംഗിന് അപേക്ഷ സമർപ്പിക്കണം. ഇതിന് KYC രേഖകൾ ആവശ്യമാണ്.
ഇന്ത്യ പോസ്റ്റ് മൊബൈൽ ആപ്പിന്റെ സവിശേഷതകൾ
• സേവിംഗ്സ്, പിപിഎഫ് അക്കൗണ്ടുകളുടെ മിനി സ്റ്റേറ്റ്മെന്റ് ലഭ്യമാകും.
• സേവിംഗ്സ്, ആർഡി, പിപിഎഫ്, മറ്റ് അക്കൗണ്ടുകൾ എന്നിവയുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാം
• നിങ്ങൾക്ക് മറ്റ് ഉപഭോക്താക്കളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലേക്ക് ഫണ്ട് കൈമാറാൻ കഴിയും
• സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് സ്വന്തമായി ലിങ്കുചെയ്‌ത PPF അക്കൗണ്ടുകളിലേക്ക് ഫണ്ട് കൈമാറാൻ കഴിയും. ആർഡി അക്കൗണ്ട് തുറക്കുന്നതിനുള്ള സേവന അഭ്യർത്ഥനയും സ്റ്റോപ്പ് ചെക്കുകളും ചെയ്യാം.
ഇന്ത്യ പോസ്റ്റ് മൊബൈൽ ബാങ്കിംഗ് ആപ്പ് എങ്ങനെ സജീവമാക്കാം
ആപ്ലിക്കേഷൻ തുറന്ന് മൊബൈൽ ബാങ്കിംഗ് സജീവമാക്കുക (Activate mobile Banking) എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
നിങ്ങൾ തപാൽ വകുപ്പിന് നൽകിയിട്ടുള്ള login id തുടങ്ങിയ സുരക്ഷാ ക്രെഡൻഷ്യലുകൾ നൽകുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP അയയ്ക്കും. വിജയകരമായി സാധൂകരിച്ചു കഴിഞ്ഞാൽ, അക്കൗണ്ട് ഉടമയോട് 4 അക്ക MPN നൽകാൻ ആവശ്യപ്പെടും.
മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷനിലേക്ക് ലോഗിൻ ചെയ്യുന്നതിനായി, നിങ്ങളുടെ id യും പുതിയ MPN ഉം നൽകുക.
അനുബന്ധ വാർത്തകൾ പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര പദ്ധതി: ഒരു ലക്ഷം നിക്ഷേപിച്ച് രണ്ടു ലക്ഷം നേടുക
#krishijagran #postofficescheme #indiapost #mobilebanking #online