Updated on: 25 June, 2022 9:25 PM IST
പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി

എറണാകുളം: പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും ഖാരിഫ് 2022 സീസണിലേക്കുള്ള വിജ്ഞാപനമായി.  പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: വിള ഇന്‍ഷുറന്‍സ് ; രജിസ്ട്രേഷന്‍ ജൂലൈ 31 വരെ

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ നെല്ല്,  വാഴ,  പൈനാപ്പിൾ,  ജാതി, കൊക്കോ, മഞ്ഞൾ  പച്ചക്കറികൾ (പയർ,  പടവലം,  പാവൽ,  കുമ്പളം,  മത്തൻ , വെള്ളരി, വെണ്ട,പച്ചമുളക് ) എന്നീ വിളകളാണ് ജില്ലയിൽ വിജ്ഞാപനം ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ ബ്ലോക്ക്/പഞ്ചായത്ത് അടിസ്ഥാനമാക്കി സർക്കാർ സമർപ്പിക്കുന്ന വിളവിന്റെ ഡാറ്റ അനുസരിച്ചും,  വെള്ളക്കെട്ട്, ആലിപ്പഴ മഴ, ഉരുൾപൊട്ടൽ,  ഇടിമിന്നൽ മൂലമുണ്ടാകുന്ന തീപിടുത്തം,  മേഘവിസ്‌ഫോടനം എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്കും പദ്ധതിയുടെ മാനദണ്ഡങ്ങളനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറികൾ പെട്ടന്ന് കേടാകാതെ സൂക്ഷിക്കാം

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ഓരോ പഞ്ചായത്തിനും വിഞ്ജാപനം ചെയ്തിട്ടുള്ള കാലാവസ്ഥാ നിലയത്തിൽ ഇൻഷുറൻസ് കാലയളവിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥ ഡാറ്റ അനുസരിച്ചും, വെള്ളപ്പൊക്കം,  കാറ്റ് (വാഴ,  കൊക്കോ,  ജാതി എന്നീ വിളകൾക്ക് മാത്രം), ഉരുൾപൊട്ടൽ എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്കും പദ്ധതിയുടെ മാനദണ്ഡമനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ വാഴ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ മാത്രം.

ബന്ധപ്പെട്ട വാർത്തകൾ: 50,000 രൂപ മുതൽ വിള ഇൻഷുറൻസുമായി കേരള സർക്കാർ - crop insurance

ഓരോ വിളകളുടെയും ഇൻഷുറൻസ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും.  പദ്ധതിയിൽ ചേരേണ്ട അവസാന തീയതി 31-07-2022.  കർഷകർക്ക് ഓൺലൈനായും www.pmfby.gov.in, CSC ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ വഴിയും,  ഇൻഷുറൻസ് ബ്രോക്കർ പ്രതിനിധികൾ,മൈക്രോ ഇൻഷുറൻസ് പ്രതിനിധികൾ വഴിയും പദ്ധതിയിൽ ചേരാവുന്നതാണ്‌. വിഞ്ജാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരെ അതാത് ബാങ്കുകൾ പദ്ധതിയിൽ ചേർക്കേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം (1) ആധാറിന്റെ കോപ്പി  (2) നികുതി രസീതിന്റെ കോപ്പി (3)ബാങ്ക് പാസ്ബുക്ക് കോപ്പി (4) പാട്ടത്തിന് കൃഷി ചെയ്യുന്ന കർഷകരാണെങ്കിൽ പാട്ടക്കരാർ കോപ്പി എന്നിവ കൂടി സമർപ്പിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയുടെ റീജിയണൽ ഓഫീസുമായോ  0471-2334493,  ടോൾ ഫ്രീ നമ്പറുമായോ 1800-425-7064 ബന്ധപ്പെടുക.

English Summary: Pradhan Mantri Crop Insurance Scheme - Climate Based Crop Insurance Kharif 2022
Published on: 25 June 2022, 09:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now