1. സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് മാറ്റമില്ലാതെ തുടരുന്നു. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ അതീവജാഗ്രത വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
2. കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഘടക പദ്ധതികളായ ലൈവ്ഫിഷ് വെന്‍ഡിങ് സെന്റര്‍, ഫിഷ്‌കിയോസ്‌ക് എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ 25 ന് മുമ്പായി രേഖകള്‍സഹിതം അതത് മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങള്‍ക്ക് 0494-2420035 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക.
3. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘ശീതകാല പച്ചക്കറി കൃഷി’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്ന ഈ കോഴ്‌സില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 5 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക് നിശ്ചിത ഫീസ് ഈടാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓഗസ്റ്റ് 6 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യൂസര്‍ ഐ.ഡി യും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാം. താത്പര്യമുള്ളവർക്ക് www.celkau.in/MOOC എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.