Updated on: 4 December, 2020 11:18 PM IST

പ്രധാൻമന്ത്രി കൃഷി സമ്മാൻ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായും പദ്ധതി സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ.  കൃഷിഭൂമിയാണെന്ന സത്യവാങ്മൂലം നൽകിയാൽ ഭൂമി ഡാറ്റാബാങ്കിലേക്ക് പോകും, അവിടെ വീട് വയ്ക്കാൻ സാധിക്കില്ല എന്നിങ്ങനെയുള്ള പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ പോലീസിൽ പരാതി നൽകും. പദ്ധതിയുടെ ഭാഗമാകുന്നതു കൊണ്ട് കൃഷിക്കാർക്ക് യാതൊരു പ്രശ്‌നവുമുണ്ടാകില്ലെന്നും നെൽവയൽ തണ്ണീർത്തട നിയമവുമായി പദ്ധതിക്ക് യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു. 

സെക്രട്ടറിയേറ്റ് ലയം ഹാളിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഔദ്യോഗിക സിം കാർഡിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് കർഷകരുമായി കൂടുതൽ ബന്ധപ്പെടുന്നതിനായാണ് സംസ്ഥാനത്തെ 1778 കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് സിം കാർഡ് വിതരണം ചെയ്യുന്നത്.  ഉദ്യോഗസ്ഥർ മാറിയാലും മൊബൈൽ നമ്പർ സ്ഥിരമായി ഓരോ ഓഫീസിലും ഉണ്ടാകും. കൃഷിവകുപ്പിന്റെ പ്രവർത്തനങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്കെത്താൻ സോഷ്യൽ മീഡിയയിലും വകുപ്പിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു തുടങ്ങി. 

English Summary: Pradhanmantri krishi Samman
Published on: 28 February 2019, 10:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now