പാവൽ ഇനങ്ങളിൽ ഏറ്റവും മികച്ച വിളവ് തരുന്ന ഇനമാണ് പ്രീതി. ജൂൺ -ഓഗസ്റ്റ്, സെപ്റ്റംബർ -ഡിസംബർ, ജനുവരി - ഫെബ്രുവരി മാസങ്ങളാണ് ഇതിൻറെ സീസൺ ആയി കണക്കാക്കുന്നത്.
സെന്റിന് എട്ടുമുതൽ 10 ഗ്രാം ഉപയോഗപ്പെടുത്തി കൃഷി ചെയ്യാവുന്നതാണ്. ഏകദേശം 150 ദിവസം കൊണ്ട് പ്രീതി ഇനം വിളവെടുക്കാൻ പാകമാകും.
കൃഷി രീതി
രണ്ടടി വലിപ്പവും രണ്ടടി ആഴവുമുള്ള കുഴികളെടുത്ത് കൃഷി ഒരുക്കാം. പത്ത് കിലോ ചാണകം അല്ലെങ്കിൽ കമ്പോസ്റ്റ് മേൽമണ്ണുമായി ചേർത്ത് കുഴികളിൽ ഇടുക.
Preethi is one of the best yielding varieties of bitter gourd plant. The seasons are June-August, September-December and January-February.
നാലു വീതം ഒരു കുഴിയിൽ പാകാവുന്നതാണ്. മുളച്ചു രണ്ടാഴ്ചയ്ക്കുശേഷം ഒരു തടത്തിൽ മൂന്നു തൈകൾ വീതം നിർത്തിയാൽ മതി. ഒരു കിലോ ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പുഷ്പിക്കുമ്പോൾ കൂടുതൽ വിളവ് ലഭ്യമാകും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചാണകമോ കമ്പോസ്റ്റോ മൂന്ന് കിലോ വീതം അല്ലെങ്കിൽ മണ്ണിരക്കമ്പോസ്റ്റ് ഒന്നര കിലോ വീതം തടം ഒന്ന് എന്ന തോതിൽ രണ്ടുപ്രാവശ്യം ആയി കൊടുക്കാം. വളമിട്ടു നൽകുക മാത്രമല്ല കള പറിക്കലും ചെയ്യേണ്ടതാണ്. വേനൽക്കാലത്ത് വൈക്കോൽ, പച്ചില തുടങ്ങിയവ കൊണ്ട് പുതയിടണം. വളർച്ചയുടെ ആദ്യഘട്ടത്തിൽ മൂന്നുദിവസം ഇടവിട്ടും, പൂവും കായും ഉള്ള സമയത്തിൽ ഒന്നിടവിട്ടും നനക്കുവാൻ മറക്കരുത്. വള്ളി വീശുന്നതിനനുസരിച്ച് നല്ല പന്തലൊരുക്കി കൊടുക്കണം. പൂർണ്ണമായും പന്തലിൽ കയറിയതിനു ശേഷം കായ്കൾ പൂർണ്ണ വലുപ്പം എത്തും. പാവൽ കൃഷിയിൽ കണ്ടുവരുന്ന കീടനിയന്ത്രണത്തിന് വേപ്പിൻ കുരു സത്തോ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതമോ നൽകാവുന്നതാണ്.
സാധാരണഗതിയിൽ കായീച്ച ആക്രമണത്തെ ഒരു പരിധിവരെ പ്രീതി പാവൽ ഇനം തടഞ്ഞ നിർത്താറുണ്ട്. ഇതിൻറെ ശരാശരി ഭാരം 250 ഗ്രാം ആയിരിക്കും. ഇളം പച്ചനിറത്തിലുള്ള കായ്കൾക്ക് നല്ല ഡിമാൻഡ് ആണ് വിപണിയിൽ.