ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ മേഖലകളേയും ഉത്തേജിപ്പിക്കുന്നതിനായി 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പത്ത് ശതമാനമാണ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. 'ആത്മനിര്‍ഭര്‍ അഭിയാന്‍' എന്നാണ് സാമ്പത്തിക പാക്കേജിന്റെ പേര്. സ്വയം പര്യാപ്ത എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ ഈ സാമ്പത്തിക പാക്കേജ് നടപ്പിലാക്കുന്നതിലൂടെ സാധിക്കും. ചെറുകിട വ്യവസായങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മധ്യവര്‍ഗം എന്നിവര്‍ക്കെല്ലാം പാക്കേജിന്റെ പ്രയോജനം ലഭിക്കും. പാക്കേജിന്റെ വിശദാംശങ്ങള്‍ നാളെ പ്രഖ്യാപിക്കും.
സാമ്പത്തിക പരിഷ്‌കരണത്തിന്റെ ആദ്യ ചുവടുവെപ്പാണിത്. എല്ലാ തൊഴില്‍ മേഖലകള്‍ക്കും നേട്ടമുണ്ടാകും. ആഗോള മത്സരത്തിന് രാജ്യത്തെ സജ്ജമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മെയ് 18 മുതല്‍ പുതിയ രീതിയില്‍ ലോക്ക് ഡൗണ്‍ ആരംഭിക്കും. കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ ഒരു പിപിഇ കിറ്റ് പോലും രാജ്യത്ത് ഉണ്ടാക്കിയിരുന്നില്ല. കുറച്ച് എന്‍ 95 മാസ്‌കുകള്‍ മാത്രമാണ് ഇവിടെ ലഭ്യമായിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ 2 ലക്ഷം പിപിഇ കിറ്റുകളും 2 ലക്ഷം എന്‍ 95 മാസ്‌കുകളും ദിവസേന ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനായി സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് അനുവദിച്ചു. 14 സംസ്ഥാനങ്ങള്‍ക്കാണ് റവന്യൂ കമ്മി പരിഹരിക്കാനുള്ള സഹായം അനുവദിച്ചത്. രണ്ടാം ഘട്ടത്തില്‍ 6195.08 കോടി രൂപയാണ് നല്‍കുന്നതെന്ന് ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു