Updated on: 4 December, 2020 11:19 PM IST

ഗ്രാമങ്ങളിലെ ഉപജീവന അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോജ്ഗാര്‍ അഭിയാന്‍ പദ്ധതി(Prime minister Garib kalyan rosegar abhiyan scheme) ആരംഭിക്കും. ജൂണ്‍ 20 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ  അതിഥി തൊഴിലാളികൾക്ക് ആശ്വാസമേകുന്നതാണ് പദ്ധതി.116 ജില്ലകളിലേക്ക് മടങ്ങിയെത്തിയ  ഇതര സംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനായി 25 പദ്ധതികൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനായി 50,000 കോടി രൂപ വകയിരുത്തിയിട്ടുള്ളതായി ധനമന്ത്രി പറഞ്ഞു. ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ എന്നീ ആറ് സംസ്ഥാനങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികൾ തിരിച്ചെത്തിയിട്ടുള്ളത്.

കുടിയേറ്റ തൊഴിലാളികൾക്ക് ആദ്യ ഘട്ടത്തിൽ നാലുമാസത്തേക്കാണ് ജോലി നൽകുന്നതെങ്കിലും പിന്നീട് കുടിയേറ്റക്കാർക്കും കേന്ദ്ര സർക്കാരിനും ഇത് എങ്ങനെ പ്രയോജനപ്പെടുമെന്ന് വിലയിരുത്ത് അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സീതാരാമൻ വ്യക്തമാക്കി. ശൌചാലയ സമുച്ചയങ്ങൾ, ഗ്രാമപഞ്ചായത് ഭവൻ, ദേശീയപാത പ്രവർത്തനങ്ങൾ, കിണറുകളുടെ നിർമ്മാണം, ഹോർട്ടികൾച്ചർ എന്നിങ്ങനെ വിവിധ മേഖലകളിലാണ് ജോലികൾ നൽകുക. ജൽ ജീവൻ മിഷൻ, ഗ്രാമ സഡക് യോജന തുടങ്ങി നിരവധി സർക്കാർ പദ്ധതികൾ വഴിയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയ കുടിയേറ്റക്കാരുടെ കഴിവുകൾ തിരിച്ചറിഞ്ഞാണ് 25 വ്യത്യസ്ത പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നതെന്നും സീതാരാമൻ വ്യക്തമാക്കി.

(25 schemes to be pooled together to give jobs to migrant workers in 116 districts across 6 states).ബിഹാറിലെ തെലിഹാർ ഗ്രാമത്തിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കെപ്‌കോ ചിക്കൻ: ഏജൻസികൾക്ക് അപേക്ഷ ക്ഷണിച്ചു

English Summary: Prime minister Garib kalyan rosegar abhiyan scheme for migrant labourers
Published on: 19 June 2020, 02:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now