പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ മൂന്നാം ഗഡുവിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിർവഹിച്ചു. രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ അക്കൗണ്ടില്‍ നേരിട്ട് നല്‍കുന്നതാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍.ഏകദേശം 6 കോടി കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. 8 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പിഎം കിസാന്‍ ഗുണഭോക്താക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം വിതരണം ചെയ്തു.
വിളവെടുപ്പ് ഉത്സവമായ മകര സംക്രാന്തിക്ക് മുന്നോടിയായി മൂന്നാം ഗഡു വിതരണം ചെയ്യുന്നത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. 12,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി വകയിരുത്തിയിരിക്കുന്നതകിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വിതരണവും ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കപ്പലുകളുടെ താക്കോല്‍ ദാനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.