കേരള തീരത്തും വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (19-03-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് 1.0 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക
-
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
-
മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
-
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
The National Center for Oceanography and Oceanography (INCOIS) has informed that the Kerala coast and North Tamil Nadu coast are likely to experience 0.5 to 1.2 meters and South Tamil Nadu 1.0 to 1.5 meters till 11.30 pm today (19-03-2024).
Fishermen and coastal residents beware
As rough seas are likely to intensify, people should stay away from the danger areas as per the instructions of the authorities.
Keep fishing vessels (boats, boats, etc.) safely moored in the harbor. Keeping a safe distance between boats can avoid the risk of collision. Safety of fishing equipment should be ensured.
Avoid trips to the beach and activities at sea.