Updated on: 18 September, 2022 8:15 PM IST
ഉൽപ്പാദനക്ഷമതയും വിപണിയും ശക്തിപ്പെടുത്തണം: മന്ത്രി പി. രാജീവ്‌

എറണാകുളം: കർഷകരെ  കൂട്ടിയോജിപ്പിച്ച് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വിപണികൾ ശക്തിപ്പെടുത്തുന്നതിനു മുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന് മന്ത്രി. പി രാജീവ്‌.

മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന "കൃഷിക്ക് ഒപ്പം കളമശ്ശേരി " പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലംതല കാർഷിക ശിൽപ്പശാല  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങളുടെയും കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ കൃഷിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും. 

ബന്ധപ്പെട്ട വാർത്തകൾ: സുഗന്ധ വിളകളായ കുരുമുളക് , ഇഞ്ചി, മഞ്ഞൾ - നാലു ദിവസം നീളുന്ന ഓൺലൈൻ പരിശീലന പരിപാടി

മണ്ഡലത്തിൽ കർഷകർക്ക് വിളകൾ വിറ്റഴിക്കാൻ വിപണിയും ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനുള്ള സംവിധാനങ്ങളും നിലവിൽ വരും. ഉൽപ്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് നിയോജക മണ്ഡലാടിസ്ഥാനത്തിൽ ശീതീകരണ സംവിധാനങ്ങളും നിർമ്മിക്കും. പ്രാദേശിക വിപണികളെ ശക്തിപ്പെടുത്തുന്നതിന് ഒപ്പം തന്നെ കർഷകരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി വിൽപ്പന നടത്തുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും. വരും കാലങ്ങളിൽ കളമശ്ശേരി മണ്ഡലത്തെ സംസ്ഥാനത്തെ മാതൃക കാർഷിക മണ്ഡലമാക്കിമാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സഹകരണ ബാങ്കുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയാണ് കൃഷിക്കൊപ്പം കളമശ്ശേരി. പദ്ധതിയുടെ ഭാഗമായി കുന്നുകര സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വാഴക്കുല സംഭരണ കേന്ദ്രവും, മൂല്യവർധിത ഉൽപ്പന്ന നിർമ്മാണവും,അയിരൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ജൈവവളം നിർമ്മാണ യൂണിറ്റ്, നീറിക്കോട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടീൽ വസ്തുക്കളുടെ നിർമ്മാണം തൈകൾ വിത്തുല്പാദനം, കടുങ്ങല്ലൂർ പഞ്ചായത്തിൽ മൊബൈൽ അഗ്രോ സർവീസ് ക്ലിനിക്, തിരുവാലൂർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ചക്ക ഉൽപ്പന്നങ്ങളുടെ സംഭരണവും, സംസ്കരണം, മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണം, ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ ശർക്കര നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കും. കൂടാതെ കരുമാല്ലൂർ പഞ്ചായത്തിനെ അഗ്രി ടൂറിസം ഹബ്ബായി മാറ്റും.കുന്നുകരയിലെ കർഷകരുടെ കൃഷി വിഷയങ്ങൾ പഠിക്കുവാനായി കൃഷി ചർച്ചയും റിപ്പോർട്ടിംഗും പരിപാടിയിൽ നടന്നു.

ചടങ്ങിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. പ്രദീഷ് അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  രമ്യ തോമസ്, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈന ബാബു, ജില്ലാ പഞ്ചായത്തംഗം കെ. വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. എം. വർഗ്ഗീസ്, കുന്നുകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.എ. അബ്ദുൾ ജബ്ബാർ, കുന്നുകര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി.എസ്. വേണു, അയിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി. ഒ. ജോണി കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോർഡിനേറ്റർ  എം.പി. വിജയൻ പള്ളിയാക്കൽ, കുന്നുകര കൃഷി ഓഫീസർ  സാബിറ ബീവി, ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Productivity and market should be strengthened: Minister P. Rajiv
Published on: 18 September 2022, 08:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now