Updated on: 24 June, 2022 12:27 PM IST
AFC India Limited signs MoU with Krishi Jagaran

കാർഷിക മേഖലയിലെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി ജാഗരണുമായി AFC ഇന്ത്യ ലിമിറ്റഡ് ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.

അസി. എഎഫ്‌സി ഇന്ത്യ ലിമിറ്റഡിന്റെ ലഖ്‌നൗ ബ്രാഞ്ച് ജനറൽ മാനേജർ ഇൻ-ചാർജും, കൃഷി ജാഗ്രൻ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്കും കൂടിയാണ് ധാരണാപത്രം ഒപ്പ് വെച്ചത്.

കൃഷി ജാഗരൺ ടീമിന് എന്നും പിന്തുണയുടെ നെടുംതൂണായ അദ്ദേഹം കാർഷിക മേഖലയെ പൊതുജനങ്ങൾക്ക് കൂടുതൽ അറിയുന്നതിനായി കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. നിരവധി സഹകരണങ്ങളിലൂടെ, കർഷക സമൂഹത്തെ സഹായിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ലക്ഷ്യം, കൂടാതെ ദേശീയമായും, അന്തർദേശീയമായും കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗ്രഹിക്കുന്നു.

ഇന്ന് ഞങ്ങൾക്ക് സന്തോഷമുള്ള ദിവസമാണെന്നും, കഴിഞ്ഞ തവണ ഞാൻ ഇവിടെ ഉണ്ടായിരുന്നപ്പോൾ, ഞങ്ങൾ കൃഷി ജാഗരണുമായി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തു, ഇന്ന് ഞങ്ങൾ ധാരണാപത്രം ഒപ്പിടാൻ ഇവിടെയുണ്ടെന്നും അവിനേശ് കലിക് അസി. AFC ഇന്ത്യ ലിമിറ്റഡിന്റെ ലഖ്‌നൗ ബ്രാഞ്ച് ജനറൽ മാനേജരും ഇൻ-ചാർജും പറഞ്ഞു.

ലഖ്‌നൗവിൽ സ്ഥാപിക്കുന്ന കോൾ കാന്ററിനെക്കുറിച്ച് അദ്ദേഹം തുടർന്നു സംസാരിക്കുകയും കോൾ സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിക്കുമെന്നും അറിയിച്ചു.

എഎഫ്‌സി ലിമിറ്റഡിന്റെ കൺസൾട്ടന്റ് ഡോ അമിത് സിൻഹ പറഞ്ഞു, “കഴിഞ്ഞ 2-3 വർഷം, കോവിഡ് ഞങ്ങളെ ഒരുപാട് പഠിപ്പിച്ചു. ഇതിലൂടെ ഉരുത്തിരിഞ്ഞ ഒരു കാര്യം കാർഷിക മേഖലയാണ് ഏറ്റവും സുസ്ഥിരവും പിന്തുണ നൽകുന്നതുമായ മാതൃക. നമ്മുടെ രാജ്യത്ത് സാങ്കേതികവിദ്യ ഇപ്പോൾ വളരെ പ്രാധാന്യമർഹിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നതാണ് ഒരേയൊരു പ്രശ്നം, കൃഷി ജാഗരണിലൂടെ നമുക്ക് ഇതിനെ മറികടക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. കൃഷി ജാഗരൺ ശരിക്കും ഒരു വലിയ പ്ലാറ്റ്‌ഫോമാണ്, അവർ ആളുകളുമായി ആശയവിനിമയം നടത്തുകയും വലിയ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്യുന്നു. ഈ സഹകരണത്തിലൂടെ ദേശീയ അന്തർദേശീയ തലങ്ങളിലുള്ള ആളുകളിലേക്ക് എത്തിച്ചേരാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ കരുതുന്നു.

ഈ ചടങ്ങിൽ പങ്കെടുത്തതിൽ വളരെ സന്തോഷവാണെന്നും, കൃഷി, ഗ്രാമവികസനം, ഔഷധസസ്യങ്ങൾ എന്നിവയിൽ എഎഫ്‌സിക്ക് ഏകദേശം 55 വർഷത്തെ പരിചയമുണ്ടെന്നും അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ ഹർജീത് സിംഗ് പറഞ്ഞു. കൃഷി ജാഗരണിന് കഴിഞ്ഞ 26 വർഷമായി കൃഷിയിൽ വൈദഗ്ധ്യമുണ്ട്. രണ്ട് സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ തീർച്ചയായും നല്ല ഫലം ഉണ്ടാകും, ഭാവിയിൽ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Promote development in the agricultural sector; AFC India Limited signs MoU with Krishi Jagaran
Published on: 24 June 2022, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now