വിശ്രമജീവിതം (Retirement Life) സുരക്ഷിതമാക്കുന്നതിന് സർക്കാരിന്റെ പിന്തുണയോടെയുള്ള രാജ്യത്തെ ഏറ്റവും ജനപ്രിയമേറിയ നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവാം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF - Public Provident Fund). ദീർഘകാല നിക്ഷേപങ്ങൾ സാധ്യമാക്കുന്ന ഈ ചെറുകിട സമ്പാദ്യ പദ്ധതിയിൽ നിന്നും സുരക്ഷിതത്വം, ഉയർന്ന റിട്ടേണുകള്‍, നികുതി ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുമെന്നതിനാൽ കൂടുതൽ നിക്ഷേപകരും ഇതിലെത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE; ദിവസവും 70 രൂപ, 5 വർഷത്തിന് ശേഷം നിങ്ങളുടെ കുഞ്ഞിന് ലക്ഷങ്ങളുടെ സമ്പത്ത്!
ഇന്ത്യക്കാർക്ക് നികുതി ആനുകൂല്യങ്ങള്‍ (Tax Benefits) ലഭിക്കുന്ന ഈ പദ്ധതി ധനമന്ത്രാലയത്തിന്റെ നാഷണല്‍ സേവിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് 1968ലാണ് അവതരിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉള്ളതിനാൽ നിക്ഷേപത്തിൽ അപകട സാധ്യതയും കുറവാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിങ്ങൾ ഇതുവരെയും ഭാഗമായില്ലെങ്കിൽ ഇപ്പോൾ തന്നെ തുടങ്ങുക. കാരണം ദിവസവും 250 രൂപ നിക്ഷേപിച്ചാൽ അര കോടിയിലധികം പണം തിരികെ ലഭിക്കുമെന്നത് ഈ പദ്ധതിയുടെ ഏറ്റവും സവിശേഷമായ ഘടകമാണ്. പിപിഎഫ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിനെ കുറിച്ചും ഇവിടെ നിന്നും നിങ്ങൾക്ക് എങ്ങനെ ആനുകൂല്യങ്ങൾ സ്വന്തമാക്കാമെന്നതും പരിശോധിക്കാം.
15 വർഷത്തേക്കുള്ള സുരക്ഷിത നിക്ഷേപം… (Secure Investment for 15 Years)
വർഷം തോറും ഒന്നര ലക്ഷം നിക്ഷേപിച്ചാൽ, 15 വർഷം കഴിഞ്ഞ് നിങ്ങളുടെ കൈയിൽ ഏകദേശം 41 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്.
അതായത്, 15 വര്‍ഷം വരെ തുടര്‍ച്ചയായി പണം നിക്ഷേപിക്കാം. 15 വര്‍ഷത്തിന് ശേഷവും ഇത് തുടരണമെന്നുള്ളവർക്കും പണം ഉടനെ ആവശ്യമില്ലാത്തവർക്കും പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി കൂടുതൽ വര്‍ഷങ്ങളിലേക്ക് നീട്ടാന്‍ കഴിയും.
ഇഇഇ നിയമത്തിന്റെ പരിധിയില്‍ വരുന്ന പദ്ധതിയാണിത്. നികുതി നിയമങ്ങള്‍ പ്രകാരം പരമാവധി ആനുകൂല്യങ്ങള്‍ നേടുന്നതിന് നിക്ഷേപകര്‍ അവരുടെ പിപിഎഫ് അക്കൗണ്ടുകളില്‍ തന്നെ പണം സൂക്ഷിക്കുന്നതിനായി ശ്രദ്ധിക്കുക. സ്ഥിരവരുമാത്തെ കാലയളവിൽ ഓരോ വർഷവും 1.5 ലക്ഷം രൂപ വീതം നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി അവസാനിക്കുമ്പോൾ ഏകദേശം 41 ലക്ഷം രൂപ വരെ നിക്ഷേപകന്റെ അക്കൗണ്ടിൽ എത്തും.
പ്രതിദിനം 250 രൂപ, 62 ലക്ഷം രൂപ സമ്പാദ്യം (Invest Rs.250 Each Day and Earn Up to Rs.62 lakh)
ദിവസേന 250 രൂപ എന്ന കണക്കിൽ പ്രതിമാസം ഏകദേശം 7,500 രൂപ വരെ നിക്ഷേപം നടത്തുകയാണെങ്കിൽ, നിങ്ങൾക്ക് 15 വർഷത്തിന് ശേഷം സുരക്ഷിതമായ വലിയൊരു തുക ലഭിക്കുന്നു. ഇതിലൂടെ പ്രതിവര്‍ഷം 91,000 രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നത്.
അതായത്, 20 വയസ് മുതൽ 35 വയസ് വരെ അല്ലെങ്കിൽ 25 വയസ് മുതല്‍ 40 വയസ് വരെയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ, പൂര്‍ണമായും നികുതി രഹിതമായ തുക നിങ്ങൾക്ക് സമ്പാദ്യമാക്കി ലഭിക്കുന്നതാണ്. ഇത് 25 വർഷത്തേക്കാണ് തുടരുന്നതെങ്കിൽ, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 62.5 ലക്ഷം രൂപയോളം അക്കൗണ്ടിലെത്തുന്നു. അതും നികുതി രഹിതമായ തുക.
പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലൂടെ നിക്ഷേപകന് ഏതാണ്ട് 40 ലക്ഷം വരെ പലിശ ലഭിക്കുന്നുണ്ട്. എന്നാൽ, 25 വര്‍ഷ്കകാലയളവിൽ നിങ്ങൾ നിക്ഷേപത്തിനായി മാറ്റിവയ്ക്കുന്നത് മൊത്തം 22.75 ലക്ഷം രൂപ മാത്രമാണ്. വലിയ തുക നിക്ഷേപിക്കാൻ കഴിയാത്തവർക്കും പിപിഎഫ് പദ്ധതിയിലൂടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള അവസരമുണ്ട്.
അതായത്, പ്രതിവര്‍ഷം നിങ്ങൾക്ക് 500 രൂപ വേണമെങ്കിലും നിക്ഷേപം നടത്താവുന്നതാണ്. ഓൺലൈനായും ഈ പദ്ധതി തുടങ്ങാവുന്നതാണ്. അതുമല്ലെങ്കിൽ അക്കൗണ്ട് തുറക്കുന്നതിനായി ബാങ്കുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.