പാചകം പിഴച്ചാൽ മരണം ഉറപ്പ്
എല്ലാ പഫർഫിഷുകളിലും ടെട്രോഡോടോക്സിൻ അടങ്ങിയിട്ടുണ്ട്. ഇത് മത്സ്യത്തെ രുചികരമാക്കുകയും അതുപോലെ തന്നെ അപകടകാരിയാക്കുകയും ചെയ്യുന്നു. ഇത്ര വിഷമൊക്കെ ഉണ്ടെങ്കിലും പഫർ ഫിഷിനെ കഴിക്കുന്നവരും ഉണ്ട്. ജപ്പാൻ, കൊറിയ, ചൈന തുടങ്ങിയ രാജ്യത്തുള്ളവർ പഫർഫിഷുകളെ കഴിക്കാറുണ്ട്. മികച്ച പരിശീലനം ലഭിച്ച ഷെഫുമാരാണ് പാചകം ചെയ്യുന്നത്. സയനേഡിനക്കാൾ വിഷമുള്ള പഫർ ഫിഷ് ഒരു പ്ലേറ്റിന് ജാപ്പാനിൽ 2000 രൂപയാണ് വില. ലൈസൻസുള്ളവർക്കെ പഫർ ഫിഷിനെ പാചകം ചെയ്യാൻ സാധിക്കൂ. മൂന്നു വർഷത്തെ പരിശീലനവും പ്രാക്റ്റിക്കൽ പരീക്ഷയും എഴുത്ത് പരീക്ഷയും പാസാകുന്നവർക്ക് മാത്രമേ ലൈസൻസ് കൊടുക്കുകയുള്ളൂ. പ്രാക്റ്റിക്കൽ പരീക്ഷ വളരെ സാഹസികത നിറഞ്ഞതാണ്. സ്വന്തമായി പഫർ ഫിഷ് കൊണ്ടുള്ള ഭക്ഷണമുണ്ടാക്കി അത് കഴിച്ച് കാണിക്കണം. പാചകം ചെയ്യുന്നയാൾ ജീവനോടെയുണ്ടെങ്കിൽ ലൈസൻസ് ലഭിക്കും.
ഈ മീനിന്റെ ശരീരത്തിലെ വിഷമയമായ അവയവങ്ങൾ പ്രത്യേക തരം കത്തികൊണ്ട് മുറിച്ചു മാറ്റിയതിന് ശേഷം മാത്രമേ പാചകം ചെയ്യാൻ പാടുള്ളൂ. എന്നാൽ ഈ വിഭവത്തിന് രുചി ലഭിക്കുന്നത് ഈ വിഷത്തിന്റെ ഒരു ചെറിയ അംശം മാംസത്തിൽ ബാക്കി ഇരിക്കുമ്പോഴാണ് എന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ട് ഷെഫ് അതിവിദ്ഗധമായി കൈകാര്യം ചെയ്തില്ലെങ്കിൽ മരണമുറപ്പ്. വിഷംകൂടി ഭക്ഷണം കഴിക്കുന്ന ആൾ മരിക്കാതെയും വിഷം കുറച്ച് എടുത്തുകളഞ്ഞ് ഭക്ഷണം രുചികരമാക്കുകയും ചെയ്യണമെങ്കിൽ ഷെഫ് പൊളിയല്ലേ.