Updated on: 28 January, 2024 2:30 PM IST
വിഷരഹിത പച്ചക്കറികള്‍ ഉപഭോക്താക്കളിലേക്ക്; കുടുംബശ്രീ അഗ്രികിയോസ്‌കുകൾ വരുന്നു

മലപ്പുറം: കുടുംബശ്രീ പ്രവര്‍ത്തകരുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള വിഷരഹിത പച്ചക്കറികള്‍ ഇനി വെജിറ്റബിള്‍ കിയോസ്‌കിലൂടെ ഉപഭോക്താക്കളിലേക്ക്. മലപ്പുറം ജില്ലയിലെ 8 ഗ്രാമപഞ്ചായത്തുകളില്‍ ‘നേച്ചര്‍സ് ഫ്രഷ്’ എന്ന പേരില്‍ കിയോസ്‌കുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വള്ളിക്കുന്ന്, തിരുന്നാവായ, പുളിക്കല്‍, പോരൂര്‍, നന്നമുക്ക്, എടപ്പാള്‍, കുറ്റിപ്പുറം, ഊരകം ഗ്രാമപഞ്ചായത്തുകളിലാണ് കിയോസ്‌ക് പ്രവര്‍ത്തിക്കുക. 

കൂടുതൽ വാർത്തകൾ: ഓരോ ലിറ്റർ പാലിനും 7 രൂപവീതം അധികവില നൽകും: മിൽമ

വള്ളിക്കുന്ന്, തിരുന്നാവായ എന്നീ സിഡിഎസുകളിലെ കിയോസ്‌കുകൾ ജനുവരി 25ന് ഉദ്ഘാടനം ചെയ്തു. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കിയോസ്‌ക് ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന എല്ലാ കുടുംബശ്രീ സംരംഭകര്‍ക്കും ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് കിയോസ്‌കുളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 100 കുടുംബശ്രീ അഗ്രി കിയോസ്‌കുകളാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തന സജ്ജമാകുന്നത്.

കുടുംബശ്രീ കാര്‍ഷിക ഗ്രൂപ്പുകള്‍ വിളയിക്കുന്ന പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, കുടുംബശ്രീ അംഗങ്ങളായ കര്‍ഷകരില്‍ നിന്നും പാല്‍, മുട്ട ഇവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, മറ്റു കുടുംബശ്രീ ഉല്പന്നങ്ങള്‍ എന്നിവ കിയോസ്‌ക് വഴി ലഭ്യമാണ്. മലപ്പുറത്ത് 15 ബ്ലോക്കുകളിലായി പ്രവര്‍ത്തിക്കുന്ന 5,599 കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്തില്‍ 961.52 ഹെക്ടറിലാണ് കൃഷി നടക്കുന്നത്.

കിയോസ്‌കിന്റെ നിര്‍മാണം മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി 2 ലക്ഷം രൂപയാണ് കുടുംബശ്രീ ജില്ലാ മിഷന്‍ അനുവദിക്കുക. അതത് കുടുംബശ്രീ സിഡിഎസുകള്‍ക്കാണ് പ്രവര്‍ത്തനച്ചുമതല. കിയോസ്‌ക് നടത്തിപ്പിന് സിഡിഎസുകളില്‍ നിന്ന് നിയമിക്കുന്ന റിസോഴ്‌സസ് പേഴ്സണ്‍മാര്‍ക്ക് 3,600 രൂപ മാസ വേതനത്തിനു പുറമെ പ്രതിമാസ വിറ്റു വരവിന്റെ 3 ശതമാനവും ലഭ്യമാക്കും.

English Summary: pure vegetables to consumers Kudumbashree Agrikiosks are ready in malappuram
Published on: 28 January 2024, 02:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now