Updated on: 21 April, 2022 11:43 AM IST
Know The Features Of Small Portable Aadhaar Card And How To Apply

ഇന്ന് ഏത് ആവശ്യങ്ങൾക്കും അത്യാവശ്യമാണ് ആധാർ കാർഡ് (Aadhaar Card). ഓരോ ഇന്ത്യന്‍ പൗരനും നിര്‍ബന്ധമാക്കിയിട്ടുള്ള തിരിച്ചറിയല്‍ രേഖയെന്നും ആധാര്‍ കാര്‍ഡിനെ പറയാം. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India) നല്‍കുന്ന 12 അക്ക നമ്പരാണ് സർക്കാർ സേവനങ്ങൾക്കായി ഉപയോഗിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ യോനോ: ഓൺലൈൻ ഷോപ്പിങ് ചെയ്യുന്നവർക്ക് 70 ശതമാനം വരെ ഓഫര്‍

ബാങ്ക് അക്കൗണ്ടുകള്‍, വാഹനങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയ എന്ത് ആവശ്യത്തിനും ആധാർ ബന്ധിപ്പിക്കണം. ഒരാളുടെ മുഖ്യ തിരിച്ചറിയൽ കാർഡായി ആധാറിനെ ഉപയോഗിക്കണമെന്നതിനാൽ പുറത്ത് പോകുമ്പോഴും മറ്റും പലരും കട്ട് ചെയ്ത് ലാമിനേറ്റ് ചെയ്ത ആധാറാണ് എടുക്കുന്നത്. എന്നാൽ, മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും ആധാർ കാർഡ് സൂക്ഷിക്കാനും ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. 

എങ്കിലും വ്യക്തിഗതമായ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളതിനാൽ ആധാര്‍ കാര്‍ഡ് ഇങ്ങനെ സൂക്ഷിക്കുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്കയുമുണ്ട്. എന്നാൽ എപ്പോഴും നമ്മുടെ പക്കൽ തന്നെ സൂക്ഷിക്കാവുന്ന ആധാർ കാർഡാണ് പുതിയതായി യുഐഡിഎഐ അവതരിപ്പിച്ചിട്ടുള്ളത്.

പോക്കറ്റിൽ സൂക്ഷിക്കാവുന്ന ഇത്തരം ആധാർ കാർഡിനെ പിവിസി അഥവാ പോക്കറ്റ് സൈസ്ഡ് വെരിഫയബിൾ ഐഡന്റിറ്റി കാർഡ് (PVC- pocket sized verifiable identity card) എന്ന് അറിയപ്പെടുന്നു.

പിവിസിയുടെ സവിശേഷതകൾ

എം-ആധാര്‍ (M-Aadhaar), ഇ-ആധാര്‍(e-Aadhaar) എന്നിവക്ക് പുറമെ യുഐഡിഎഐ അവതരിപ്പിച്ച ഏറ്റവും പുതിയ ആധാര്‍ കാർഡാണ് പിവിസി. പോക്കറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്നതാണ് പിവിസി ആധാര്‍ കാര്‍ഡിന്റെ ഏറ്റവും പ്രധാന സവിശേഷത. യുഐഡിഎഐ നേരിട്ട് നല്‍കുന്ന പിവിസി കാര്‍ഡ് എവിടെയും കൊണ്ടുപോകാന്‍ എളുപ്പവും ഈടുനില്‍ക്കുന്നതുമാണ്.

യുഐഡിഎഐ നല്‍കുന്ന പിവിസി ആധാര്‍ കാര്‍ഡിൽ ഡിജിറ്റല്‍ സൈന്‍ ചെയ്ത സുരക്ഷിത QR കോഡുണ്ട്. അതായത്, ആധാർ കാർഡിൽ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഇല്ലെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് ആധാര്‍ കാര്‍ഡ് എടുക്കാന്‍ സാധിക്കുന്നതാണ് മറ്റൊരു സവിശേഷത.
യുഐഡിഎഐ തന്നെ നേരിട്ട് നൽകുന്നതിനാൽ പിവിസി കാർഡുകൾ സുരക്ഷിതമാണ്. ഇവയെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വാങ്ങുന്നതില്‍ നിന്ന് യുഐഡിഎഐ നിയന്ത്രണം കൊണ്ടുവന്നിരുന്നു. മാത്രമല്ല, അധികൃതർ നൽകുന്ന സുരക്ഷിതമായ പിവിസി കാര്‍ഡുകള്‍ ഉടമകളുടെ വിലാസത്തിലേക്ക് ഏജന്‍സി തന്നെ അയക്കുകയാണ് ചെയ്യുന്നത്. വെള്ളത്തിൽ വീണാലും QR കോഡിന് യാതൊരു പ്രശ്നവുമുണ്ടാകില്ല.

ആധാര്‍ പിവിസി കാര്‍ഡിന് അപേക്ഷിക്കേണ്ട രീതി

  • ഇതിനായി ആദ്യം uidai.gov.in എന്ന ലിങ്ക് തുറക്കുക

  • 'ഓര്‍ഡര്‍ ആധാര്‍ കാര്‍ഡ്' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

  • തുടർന്ന് നിങ്ങളുടെ 12 അക്ക ആധാര്‍ കാര്‍ഡ് നമ്പർ നൽകുക. അല്ലെങ്കിൽ 16 അക്ക വെര്‍ച്വല്‍

  • ഐഡന്റിഫിക്കേഷന്‍ (VID) നമ്പർ നൽകിയാൽ മതി.

  • വെരിഫിക്കേഷന്‍ പ്രക്രിയ പൂർത്തിയാക്കുക

  • വണ്‍ ടൈം പാസ്സ്‌വേര്‍ഡ് 'OTP' ജനറേറ്റ് ചെയ്യുക

  • 'നിബന്ധനകളും വ്യവസ്ഥകളും' അംഗീകരിക്കുക

  • OTP നല്‍കിയ ശേഷം പ്രിന്റ് ഓപ്ഷൻ കൊടുക്കുക. വിശദാംശങ്ങൾ പൂർണമാണോ എന്ന് പരിശോധിച്ചിട്ട് വേണം പ്രിന്റ് ഓപ്ഷൻ നൽകേണ്ടത്.

  • ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് വഴി 50 രൂപ (ജിഎസ്ടിയും തപാല്‍ ചാര്‍ജും ഉൾപ്പെടെ) അടയ്ക്കുക.

  • പിന്നീട് ലഭിക്കുന്ന സര്‍വീസ് റിക്വസ്റ്റ് നമ്പർ നൽകുമ്പോൾ സ്ക്രീനില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്ള രസീത് ലഭിക്കും. ഈ രസീത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ച് വക്കുക.

വലിയ ആധാർ കാർഡ് കൊണ്ടുനടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ പിവിസി കാർഡ് വളരെ ഗുണകരമാണ്. മൊബൈല്‍ അപ്ലിക്കേഷനിൽ സൂക്ഷിക്കുമ്പോൾ നമ്മുടെ വിവരങ്ങൾ ദുരുപയോഗപ്പെടുമോ എന്ന ആശങ്കയും ഇതിൽ നിന്നും ഒഴിവാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി: ഫീസും പിഴ വിശദാംശങ്ങളും പരിശോധിക്കുക

English Summary: PVC Aadhaar Card: Know The Features Of Small Portable Aadhaar Card And How To Apply
Published on: 21 April 2022, 11:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now